ഭൂ​നി​കു​തി സ്വീ​ക​രി​ക്കു​ന്നി​ല്ല; സത്യഗ്രഹം നടത്തുമെന്ന് വയോധിക
Monday, August 19, 2019 12:17 AM IST
കൂ​രാ​ച്ചു​ണ്ട്: റ​വ​ന്യൂ​രേ​ഖ​ക​ളു​ണ്ടാ​യി​ട്ടും ത​ന്‍റെ പേ​രി​ലു​ള്ള 15 സെ​ന്‍റ് സ്ഥ​ല​ത്തി​ന്‍റെ നി​കു​തി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് തൊ​ണ്ണൂ​റ്റി​യേ​ഴു​കാ​രി​യു​ടെ പ​രാ​തി.
കൂ​രാ​ച്ചു​ണ്ട് ക​ള​ങ്ങാ​ലി​യി​ലെ കു​ഴി​യി​ൽ അ​ന്ന​മ്മ​യാ​ണ് അ​വി​ട​ന​ല്ലൂ​ർ വി​ല്ലേ​ജി​ന്‍റെ പ​രി​ധി​യി​ലു​ള്ള സ്ഥ​ല​ത്തി​ന്‍റെ നി​കു​തി സ്വീ​ക​രി​ക്കു​ന്നി​ല്ലെന്നു പരാതിപ്പെടുന്നത്. 2012 മു​ത​ലാ​ണ് ​നി​കു​തി സ്വീ​ക​രി​ക്കാത്. ഇ​തു സം​ബ​ന്ധി​ച്ച് ക​ള​ക്ട​ർ​ക്ക് പ​രാ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്. വൃ​ദ്ധ​യാ​യ ത​ന്നെ സം​ര​ക്ഷി​ച്ചു​കൊ​ള്ളാ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ ആ​കെ​യു​ണ്ടാ​യി​രു​ന്ന 15 സെ​ന്‍റ് സ്ഥ​ലം മ​ക​ളു​ടെ മ​ക​ന് 2001-ൽ ​ഭൂ​മി ധ​ന​നി​ശ്ച​യ​ധാ​ര​ത്തി​ലൂ​ടെ കൈ​മാ​റ്റം ചെ​യ്തി​രു​ന്നു.
എ​ന്നാ​ൽ പി​ന്നീ​ട് ഇവരെ സം​ര​ക്ഷി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ധ​ന​നി​ശ്ച​യാ​ധാ​രം കൂ​രാ​ച്ചു​ണ്ട് സ​ബ് ര​ജി​സ്ട്രാ​ർ ഓഫീ​സി​ൽ 2011-ൽ ​റ​ദ്ദ് ചെ​യ്തു. അ​തി​നു ശേ​ഷം 2011-12 വ​ർ​ഷ​ത്തെ ഭൂ​നി​കു​തി അ​ന്ന​മ്മ അ​ട​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.
വാ​ർ​ധക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്കി​ട​യി​ലും അ​വി​ട​ന​ല്ലൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ൻ​പി​ൽ സെ​പ്റ്റംബ​ർ ഒ​ന്നു​മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം ന​ട​ത്താ​ൻ ഒ​രു​ങ്ങു​ക​യാ​ണ് അ​ന്ന​മ്മ. മ​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ലാ​ണ് അ​ന്ന​മ്മ ഇ​പ്പോ​ൾ ക​ഴി​യു​ന്ന​ത്.