പ്ര​ള​യ​ ഭീ​ഷ​ണി: തി​രു​വ​ന്പാ​ടി​യി​ലെ നി​ർ​ദി​ഷ്ട സ്റ്റേ​ഡി​യം സ്ഥ​ലം മാ​റ്റുന്നതു പരിഗണനയിൽ
Monday, August 19, 2019 12:17 AM IST
തി​രു​വ​ന്പാ​ടി: തി​രു​വ​ന്പാ​ടി​യി​ൽ നി​ർ​മി​ക്കാ​നി​രു​ന്ന അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള സ്റ്റേ​ഡി​യം പ്ര​ള​യ ഭീ​ഷ​ണി​മൂ​ലം മ​റ്റ് സ്ഥ​ല​ത്തേ​ക്ക് മാ​റ്റാ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യി ജോ​ർ​ജ് എം. ​തോ​മ​സ് എം​എൽ​എ അ​റി​യി​ച്ചു. സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണ് സ്റ്റേ​ഡി​യം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ 6.9 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ഇ​തി​നു ല​ഭി​ച്ചു. സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ കി​റ്റ്കോ​യു​ടെ സ​ഹാ​യ​ത്തോ​ടെ ത​യ്യാ​റാ​ക്കി​യ പ​ദ്ധ​തി രേ​ഖ പ​രി​ഗ​ണി​ച്ചാ​ണ് കി​ഫ്ബി യോ​ഗം ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്. ഇ​ത​നു​സ​രി​ച്ച് വി​ദ​ഗ്ധ സം​ഘം തി​രു​വ​ന്പാ​ടി സ​ന്ദ​ർ​ശി​ച്ച് ഗ്രൗ​ണ്ടും ഇ​തി​ന്‍റെ രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ച് സം​തൃ​പ്തി അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​നേ​ജ്മെ​ന്‍റി​ൽ നി​ല​ർ​ത്തി സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​പ​യോ​ഗ​വും പ​രി​പാ​ല​ന​വും സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​നു കീ​ഴി​ൽ രൂ​പീ​ക​രി​ക്കു​ന്ന സ​മി​തി​ക്കു ന​ൽ​കു​ന്ന രീ​തി​യി​ലാ​ണ് സ്റ്റേ​ഡി​യം നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്.
200 മീ​റ്റ​ർ സി​ന്ത​റ്റി​ക് ട്രാ​ക്ക്, ഫു​ട്ബോ​ൾ പു​ൽ​മൈ​താ​നം, ആ​ധു​നി​ക ജിം​നേ​ഷ്യം, ജം​പിം​ഗ് പി​റ്റു​ക​ൾ, ഗാ​ല​റി എ​ന്നി​വ​യാ​ണ് പ​ദ്ധ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. ജൂ​ണി​ൽ പ്ര​വൃ​ത്തി ടെ​ൻ​ഡ​ർ ചെ​യ്തു. ക​രാ​ർ എ​ടു​ത്ത സ്ഥാ​പ​നം ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ഗ്രൗ​ണ്ടി​ൽ വ​ൻ​തോ​തി​ൽ വെ​ള്ളം ക​യ​റി. ക​ഴി​ഞ്ഞ​വ​ർ​ഷ​വും ഇ​തേ അ​വ​സ്ഥ​യാ​യി​രു​ന്നു. എ​ല്ലാ​വ​ർ​ഷ​വും വെ​ള്ളം ക​യ​റു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ങ്കി​ൽ സി​ന്ത​റ്റി​ക് ട്രാ​ക് പ്രാ​യോ​ഗി​ക​മ​ല്ല എ​ന്ന അ​ഭി​പ്രാ​യ​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് സ്റ്റേ​ഡി​യം മാ​റ്റാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്. മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ ഇ​ക്കാ​ര്യം പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ടു​ത്ത​ദി​വ​സം തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.സേക്രഡ് ഹാർട്ട് ഗ്രൗ​ണ്ടി​ൽ സ്റ്റേ​ഡി​യം നി​ർ​മി​ക്കാ​നു​ള്ള തീ​രു​മാ​നം പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ​ഞ്ചാ​യ​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ച്ച​യാ​യ വെ​ള്ള​പ്പൊ​ക്കം പ്ര​തി​രോ​ധി​ച്ച് സ്റ്റേ​ഡി​യം നി​ർ​മാ​ണം അ​സാ​ധ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജോ​ളി ജോ​സ​ഫ്, വി.​കെ. പീ​താം​ബ​ര​ൻ, ഏ​ബ്ര​ഹാം മാ​നു​വ​ൽ, ഗ​ണേ​ഷ്ബാ​ബു, സി.​എ​ൻ. പു​രു​ഷോ​ത്ത​മ​ൻ, സു​നി​ൽ ജോ​ർ​ജ്, കെ.​ഡി.​ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.