നി​ല​ന്പു​ർ-​ഗൂ​ഡ​ല്ലൂ​ർ ബ​സ് സ​ർ​വീ​സ്
Monday, August 19, 2019 12:17 AM IST
എ​ട​ക്ക​ര: നി​ല​ന്പൂ​രി​ൽ നി​ന്നും താ​മ​ര​ശേ​രി ചു​രം വ​ഴി ഗൂ​ഡ​ല്ലൂ​രി​ലേ​ക്ക് കെഎസ്ആ​ർ​ടി​സി ബ​സ്. മ​ല​യി​ടി​ച്ചി​ലി​നെ​ത്തു​ട​ർ​ന്ന് നാ​ടു​കാ​ണി​ച്ചു​രം വ​ഴി ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​തു​വ​ഴി സ​ർ​വ്വീ​സ് ന​ട​ത്തി​യി​രു​ന്ന ബ​സു​ക​ൾ താ​മ​ര​ശേ​രി വ​ഴി ഗൂ​ഡ​ല്ലൂ​രി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. നാ​ടു​കാ​ണി​ച്ചു​രം​പാ​ത​യി​ൽ യാ​ത്രാ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ​ക്ക് ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടേ​ണ്ടി​വ​ന്നി​രു​ന്നു. വ​ഴി​ക്ക​ട​വി​ൽ നി​ന്നും അ​രീ​ക്കോ​ട് താ​മ​ര​ശ്ശേ​രി ചു​ണ്ടേ​ൽ, മേ​പ്പാ​ടി, നാ​ടു​കാ​ണി വ​ഴി ഗൂ​ഡ​ല്ലൂ​രി​ലേ​ക്കാ​ണ് സ​ർ​വീ​സ്. ഒ​രു ബ​സ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഓ​ടി തു​ട​ങ്ങും. രാ​വി​ലെ 6.45നു ​വ​ഴി​ക്ക​ട​വി​ൽ നി​ന്നും പു​റ​പ്പെ​ട്ടു 7.20ന് ​നി​ല​ന്പൂ​രി​ലും 12.40ന് ​ഗു​ഡ​ല്ലൂ​രി​ലും എ​ത്തും.