ഇ​ന്‍റ​ര്‍​വെ​ൻ​ഷ​ണ​ൽ ന്യൂ​റോ​ള​ജി കോ​ണ്‍​ഫ​റ​ന്‍​സ് സം​ഘ​ടി​പ്പി​ച്ചു
Sunday, August 18, 2019 12:34 AM IST
കോ​ഴി​ക്കോ​ട്: ഒ​മ്പ​താ​മ​ത് കേ​ര​ള ഇ​ന്‍റ​ര്‍​വെ​ൻ​ഷ​ണ​ൽ ന്യൂ​റോ​ള​ജി കോ​ണ്‍​ഫ​റ​ന്‍​സും (കി​ന്‍​കോ​ണ്‍ ) ന്യൂ​റോ​ള​ജി വ​ര്‍​ക്ക് ഷോ​പ്പും ക​ട​വ് റി​സോ​ര്‍​ട്ടി​ല്‍ ന​ട​ന്നു. രണ്ടുദിവസങ്ങളിലായി നടന്ന കോ​ണ്‍​ഫ​റ​ന്‍​സ് സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ലെ സൂ​റി​ക് യൂ​ണി​വേ​ഴ്‌​സി​റ്റി ഹോ​സ്പി​റ്റ​ല്‍ നൂ​റോ ഇ​ന്‍റ​ര്‍​വ​ന്‍​ഷ​ന്‍ ഡെ​പ്യൂ​ട്ടി ഹെ​ഡും സീ​നി​യ​ര്‍ ക​ള്‍​സ​ള്‍​ട്ട​ന്‍റു​മാ​യ പ്ര​ഫ. ഡോ. ​ഷാ​ക്കി​ര്‍ ഹു​സൈ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​ട്രോ​ക്ക് ആ​ന്‍​ഡ് നൂ​റോ ഇ​ന്‍റ​ര്‍​വ​ന്‍​ഷ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ (എ​സ്എ​ന്‍​ഐ​എ​ഫ്)​ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു കോ​ണ്‍​ഫ​റ​ന്‍​സ് സം​ഘ​ടി​പ്പി​ച്ച​ത്. ത​ല​ച്ചോ​റി​ലു​ണ്ടാ​കു​ന്ന സ്ട്രോ​ക്കി​ന്‍റെ വി​ദ​ഗ്ദ്ധ ചി​കി​ത്സ​ക്ക് നൂ​റോ ഇ​ന്‍റ​ര്‍​വ​ന്‍​ഷ​നു​ള്ള പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ന്നു.

ഡോ. ​മോ​യി​നു​ള്‍​ഹ​ഖ്, ഡോ. ​തോ​മ​സ് ഐ​പ്പ്, ഡോ. ​ഉ​മ്മ​ര്‍, ഡോ. ​ജെ​യിം​സ് ജോ​സ്, ഡോ. ​സ​ലാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കോ​ണ്‍​ഫ​റ​ന്‍​സി​നോ​ട​നു​ബ​ന്ധി​ച്ച് 2.5 ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കാ​നും തീ​രു​മാ​നി​ച്ചു. വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി ഡോ​ക്ട​ര്‍​മാ​രാ​യ മോ​ഹ​ന​ന്‍, എ.​എ​സ്. ഗി​രി​ജ, ദീ​പ്ദാ​സ്, അ​രു​ണ്‍ ജോ​ര്‍​ജ്, മോ​ഹീ​ബു​ര്‍ റ​ഹ്മാ​ന്‍, അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍, അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍, കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, സ​ജി​ത് സു​കു​മാ​ര​ന്‍, പ്ര​ഫ. ജി​തേ​ഷ് എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.