19 ഡി​എ​ന്‍​ബി വി​ഭാ​ഗ​ങ്ങ​ള്‍ ഒ​രു കു​ട​ക്കീ​ഴി​ല്‍
Sunday, August 18, 2019 12:34 AM IST
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ പി​ജി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഡി​എ​ന്‍​ബി പ​ഠ​ന​ത്തി​ന് കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​ക്കൊ​ണ്ട് 19 പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ സേ​വ​നം ആ​സ്റ്റ​ര്‍ മിം​സി​ല്‍ ഒ​രു​മി​പ്പി​ച്ചു. ന​വീ​ക​രി​ച്ച ഡി​എ​ന്‍​ബി സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​സ്റ്റ​ര്‍ മിം​സ് ഹോ​സ്പി​റ്റ​ലി​ലെ പു​തി​യ ബ്ലോ​ക്കി​ല്‍ ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ നി​ര്‍​വ്വ​ഹി​ച്ചു. സെ​ന്‍റ​റി​ന്‍റെ ഭാ​ഗ​മാ​യി വി​ശാ​ല​മാ​യ ലൈ​ബ്ര​റി​ക്ക് പു​റ​മെ ഡി​എ​ന്‍​ബി ഹ​ബ്ബ്, ഡി‌​എ​ന്‍​ബി സ്‌​കി​ല്‍ ലാ​ബ്, സെ​മി​നാ​ര്‍ ഹാ​ള്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ് തു​ട​ങ്ങി​യ​വ​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​സ്റ്റ​ര്‍ മിം​സ് സി​ഒ​ഒ പി.​ടി. സ​മീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​എ​ന്‍​ബി പ്രോ​ഗ്രാം ഡ​യ​റ​ക്ട​ര്‍ ഡോ. ​ര​മേ​ഷ് ഭാ​സി, ഡോ. ​ഹം​സ, പ്രഫ. കാ​ര്‍​ത്തി​കേ​യ വ​ര്‍​മ്മ, ഡോ. ​എ​ബ്ര​ഹാം മാ​മ്മ​ന്‍, ഡോ. ​രാ​ജ​ന്‍, ഡോ. ​ലി​ല്ലി, ഡോ. ​സു​ധ കൃ​ഷ്ണ​നു​ണ്ണി, ഡോ. ​റോ​ജ​ന്‍ കു​രു​വി​ള, ഡോ. ​വീ​ണ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.