സി​ന്ധു​വി​ന് സഹായവുമായി പോലീസ്
Sunday, August 18, 2019 12:32 AM IST
നാ​ദാ​പു​രം: വൃ​ക്ക​രോ​ഗ​ത്തി​ന് ചി​കി​ത്സ​യ്ക്ക് പ​ണ​മി​ല്ലാ​തെ വ​ഴി​മു​ട്ടി​യ ആ​ലിമൂ​ല​യി​ലെ മ​റ്റ​ത്തി​ൽ കു​ട്ട​പ്പ​ന്‍റെ ഭാ​ര്യ​ക്ക് തു​ണ​യാ​യി വ​ള​യം പോ​ലീ​സ്.

വി​ല​ങ്ങാ​ട് ആ​ലി മൂ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ട്ടി​ൽ ചെ​ളി​യും മ​ണ്ണും നി​റ​ഞ്ഞ് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​തോ​ടെ​യാ​ണ് കു​ട്ട​പ്പ​നും ഭാ​ര്യ സി​ന്ധു​വും മ​ക്ക​ളും വി​ല​ങ്ങാ​ട് പാ​രി​ഷ് ഹാ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലെ​ത്തി​യ​ത്. നി​ർ​ധന​യാ​യ സി​ന്ധു​ കു​ട്ടി​ക്കാ​ല​ത്ത് ത​ന്നെ പ്ര​മേ​ഹ​രോ​ഗ​ത്തി​ന് അ​ടി​മ​യാ​യി​രു​ന്നു. മൂ​ന്ന് മാ​സം മു​മ്പാ​ണ് വൃ​ക്ക​രോ​ഗം പി​ടി​പെ​ട്ട​ത്.
കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച സി​ന്ധു​വി​ന്‍റെ വൃ​ക്ക മാ​റ്റി​വയ്ക്കാനാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദ്ദേ​ശം. എ​ന്നാ​ൽ ബ​ന്ധു​ക്ക​ളു​ടെ വൃ​ക്ക യോ​ജി​ക്കി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വൃ​ക്ക​യ്ക്ക് വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് .

പ​ണം കൊ​ടു​ത്ത് വൃ​ക്ക വാ​ങ്ങാ​നു​ള്ള ക​ഴി​വ് കുടുംബത്തിന് ഇ​ല്ല. ഡ​യാ​ലി​സ് ചെ​യ്ത് വ​രു​ന്ന സി​ന്ധു​വി​ന് വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ​തോ​ടെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യം ല​ഭി​ക്കാ​താ​യി. ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ക​ഴി​യു​മ്പോ​ഴാ​ണ് ഇവരുടെ അവസ്ഥ വ​ള​യം സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​പി. അ​നി​ൽ​കു​മാ​റി​ന്‍റെ​യും എ. ​ജി​തേ​ഷി​ന്‍റെ​യും ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്.

ഇ​വ​ർ വ​ള​യം സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പെ​ട്ടെന്ന് വേ​ണ്ട ചി​കി​ത്സ​യ്ക്ക് പ​ണം കൈ​മാ​റു​ക​യാ​യി​രു​ന്നു. സി​ഐ എ.​വി. ജോ​ൺ സി​ന്ധു​വി​ന് ഫ​ണ്ട് കൈ​മാ​റി.