മാ​തൃ​ക ഹ​രി​ത​ഗ്രാ​മം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെയ്തു
Sunday, August 18, 2019 12:32 AM IST
താ​മ​ര​ശേ​രി: ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി നാ​ഷ​ണ​ല്‍ സ​ര്‍​വ്വീ​സ് സ്‌​കീമി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന മാ​തൃ​ക ഹ​രി​ത​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം എം​ജി​എം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം സ്റ്റേ​റ്റ് പ്രോ​ഗ്രാം കോ-ഓർഡി​നേ​റ്റ​ര്‍ ഡോ. ​ജേ​ക്ക​ബ് ജോ​ണ്‍ നിർവഹിച്ചു.

പ​ഞ്ചാ​യ​ത്തം​ഗം റീ​ന ബ​ഷീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തു​പ്പാ​ടി ഗ്രാമപ​ഞ്ചാ​യ​ത്തി​ലെ 18-ാം വാ​ര്‍​ഡി​ലെ പ​ഞ്ചാ​യ​ത്ത് ബ​സാ​ര്‍ മേ​ഖ​ല​യെ കു​ന്ന​മം​ഗ​ലം ക്ല​സ്റ്റ​റി​ലെ മാ​തൃ​ക ഹ​രി​ത ഗ്രാ​മ​മാ​യി പ്ര​ഖ്യാ​പി​ച്ചു. കു​ന്ന​മം​ഗ​ലം ക്ല​സ്റ്റ​ര്‍ കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ ടി. ​ര​തീ​ഷ്, പ്രി​ന്‍​സി​പ്പ​ൽ ഡോ. ​ജേ​ക്ക​ബ് എ​ബ്ര​ഹാം, പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ എ​ബി അ​ല​ക്‌​സാ​ണ്ട​ര്‍, ഹ​രി​ത​ഗ്രാ​മം പ്ര​തി​നി​ധി ന​ദീ​റ, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ എ.​ബി. തോ​മ​സ്, യു.​കെ. അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.