മ​ണി​ച്ചേ​രി​മ​ല​യി​ലെ വി​ള്ള​ൽ: ജി​യോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​ർ നാ​ളെ സ​ന്ദ​ർ​ശി​ക്കും
Sunday, August 18, 2019 12:31 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് ക​ല്ലാ​നോ​ട് മ​ണി​ച്ചേ​രി​മ​ല​യി​ലെ കൃ​ഷി​യി​ട​ത്തി​ൽ ഭൂ​മി​ക്കു​ണ്ടാ​യ വി​ള്ള​ൽ സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്താ​ൻ ജി​യോ​ള​ജി വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ നാ​ളെ സ​ന്ദ​ർ​ശ​നം ന​ട​ത്തും. വ​ർ​ഷ​ങ്ങ​ൾ​മു​ൻ​പാണ് ചെ​റി​യ തോ​തി​ൽ കൃ​ഷി​യി​ട​ത്തി​ൽ വി​ള്ള​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് .

കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പാ​ണ് ഇതിന്‍റെ വ്യാ​പ്തി വ​ർ​ധിച്ച​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ക​ണ്ട​ത്. ഈ ​മേ​ഖ​ല​യി​ൽ ഉ​രു​ൾ​പ്പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും പ​ല​ത​വ​ണ ഉ​ണ്ടാ​യി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് താ​ഴ് വാ​രത്തെ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.