ഇ​ല​ക്‌്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി: ക്യാ​മ്പു​ക​ള്‍ തു​ട​ങ്ങി
Sunday, August 18, 2019 12:31 AM IST
കോ​ഴി​ക്കോ​ട്: പ്ര​ള​യ​ത്തി​ല്‍ കേ​ടു​വ​ന്ന മൊ​ബൈ​ല്‍​ഫോ​ണ്‍ ഉ​ള്‍​പ്പെ​ടെയു​ള്ള ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക അ​റ്റ​കു​റ്റപ്പണി‍ നടത്തുന്ന ക്യാ​മ്പു​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഹെ​ല്‍​പ്പ് ഡെ​സ്‌​ക്, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ , വ്യ​വ​സാ​യ പ​രി​ശീ​ല​ന വ​കു​പ്പ്, കേ​രള ഇ​ല​ക്‌്ട്രോണി​ക് സ​ര്‍​വീ​സ് ടെ​ക്‌​നീ​ഷ​ന്‍ അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ സം​യു​ക്ത​മാ​യി നൈ​പു​ണ്യ ക​ര്‍​മ​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെയാണ് ക്യാന്പ് സംഘടിപ്പിക്കുന്നത്. ഇ​ല​ക്്ട്രോണി​ക്സ് ക​മ്പ​നി​ക​ളു​ടെ സഹകരണവും ക്യാന്പിനുണ്ട്.

കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള​വ​ര്‍​ക്കാ​യി മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജി​ലാ​ണ് ക്യാ​മ്പ് ന​ട​ത്തിയ​ത്. ഇ​ന്ന​ലെ ഫ​റോ​ക്ക് ഗ​വ. ഗ​ണ​പ​ത് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഫ​റോ​ക്ക്, രാ​മ​നാ​ട്ടു​ക​ര, ഒ​ള​വ​ണ്ണ, ക​ട​ലു​ണ്ടി മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്കാ​യി ക്യാന്പ് നടത്തി. മ​ര്‍​ക്ക​സ് ഐടിഐ​യു​ടെ സ​ഹാ​യ​ത്തോ​ടെ കു​ന്ന​മം​ഗ​ലം, കൊ​ടു​വ​ള്ളി മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്കാ​യി കു​ന്ന​മം​ഗ​ലം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ​്കൂ​ളി​ല്‍ ക്യാ​മ്പ് ന​ട​ത്തി. 18, 19, 20 തീയ​തി​ക​ളി​ല്‍ ഏ​റാ​മ​ല ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ വ​ട​ക​ര മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്കായി ക്യാ​ന്പ് നടത്തും.

രാ​വി​ലെ 9.30 മു​ത​ല്‍ ആ​രം​ഭി​ക്കും. കോ​ര്‍​പ​റേ​ഷ​നി​ല്‍ ഐടി​ഐ, ഹാ​പ്പി ക്രോ​ക്ക​റി, മൈ ​ജി, ക​ണ്ണ​ങ്ക​ണ്ടി, എ​സ്ജി ഇ​ല​ക്‌ട്രോ​ണി​ക്‌​സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സോ​ണി, ഐ​എ​ഫ്ബി, പാ​ന​സോ​ണി​ക്, പ്രീ​തി, പ്ര​സ്റ്റീ​ജ്, ബോ​റോ​സി​ല്‍ തു​ട​ങ്ങി​യ ക​മ്പ​നി​ക​ളു​ടെ വി​ദ​ഗ്ധ​രാ​ണ് സേ​വ​നം ന​ല്‍​കു​ന്ന​ത്. മ​ര്‍​ക്ക​സ് ഐ​ടി​ഐ, മാ​ളി​ക്ക​ട​വ് ഗ​വ. ഐ​ടി​ഐ, വ​ട​ക​ര ഗ​വ ഐ​ടി​ഐ തു​ട​ങ്ങി​യ​വ​യും ക്യാ​മ്പു​മാ​യി സ​ഹ​ക​രി​ക്കു​ന്നു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഹെ​ല്‍​പ്പ് ലൈ​ന്‍ ന​മ്പ​റു​മാ​യി ബ​ന്ധ​പ്പെ​ടണം. 0495 2373900, 0495 2375300.