സോ​ഷ്യ​ൽ മീ​ഡി​യയി​ൽ വ്യാ​ജ പ്ര​ചാ​ര​ണം യു​വാ​വി​നെ​തി​രേ കേ​സ്
Wednesday, August 14, 2019 12:37 AM IST
നാ​ദാ​പു​രം: പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യ​രു​തെ​ന്ന് സോ​ഷ്യ മീ​ഡി​യ​യി​ൽ പ്ര​ച​ാര​ണം ന​ട​ത്തി​യ യു​വാ​വി​നെ​തി​രേ വ​ള​യം പോ​ലീ​സ് കേ​സെ​ടു​ത്തു. വ​ള​യം ക​ല്ലു നി​ര​യി​ലെ പൊ​ന്നേ​ക്ക​ണ്ടി​യി​ൽ മ​നോ​ജ​നെ​തി​രെ​യാ​ണ് കേ​സം​ടു​ത്ത​ത്. ഡി​വൈ​എ​ഫ്ഐ നാ​ദാ​പു​രം ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ടി. ​അ​ഭീ​ഷ് വ​ള​യം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ഫെ​യ്സ് ബു​ക്കി​ലൂ​ടെ​യാ​ണ് മ​നോ​ജ​ൻ പ്ര​ച​ാര​ണം ന​ട​ത്തി​യ​ത്. ഇ​യാ​ൾ വി​ദേ​ശ​ത്താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക്വാ​ർട്ടേ​ഴ്‌​സി​ന് മു​ക​ളി​ലേ​ക്ക് മ​രം വീ​ണു

കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രിയിലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ക്വാ​ർ​ട്ടേ​ഴ്‌​സി​ന് മു​ക​ളി​ലേ​ക്ക് മ​രം വീ​ണു. അ​പ​ക​ട ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് വ​ലി​യ ക​യ​ർ ഉ​പ​യോ​ഗി​ച്ച് മ​രം വ​ലി​ച്ച് കെ​ട്ടി​യി​രു​ന്നു​വെ​ങ്കി​ലും ഇ​ന്നലെ വൈ​കി​ട്ട് മ​റി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. കോ​ൺ​ക്രീറ്റ് കെ​ട്ടി​ട​ത്തി​ന്‍റെ മേൽകൂര ത​ക​ർ​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല. ഫ​യ​ർ ഫോ​ഴ്‌​സ് സ്ഥ​ല​ത്തെ​ത്തി മ​രം മു​റി​ച്ചു​മാ​റ്റി.