ഓ​ട്ടോ​യ്ക്ക​ടി​ല്‍​പ്പെ​ട്ട് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പി​ഞ്ച് കു​ഞ്ഞ് മ​രി​ച്ചു
Tuesday, July 16, 2019 10:34 PM IST
താ​മ​ര​ശേ​രി: ഓ​ട്ടോ​യ്ക്ക​ടി​ല്‍​പ്പെ​ട്ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പി​ഞ്ച് കു​ഞ്ഞ് മ​രി​ച്ചു. താ​മ​ര​ശേ​രി കെ​ട​വൂ​ര്‍ പൊ​ടു​പ്പി​ല്‍ വി​നീ​ത് -ദീ​പ്തി ദ​മ്പ​തി​ക​ളു​ടെ ഒ​ന്ന​ര വ​യ​സു​ള്ള മ​ക​ന്‍ ഹൃ​തി​ക് ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു അ​പ​ക​ടം.
സ്‌​കൂ​ള്‍ വി​ട്ട് വ​ന്ന സ​ഹോ​ദ​ര​ങ്ങ​ളെ കൂ​ട്ടാ​ന്‍ അ​മ്മ​യോ​ടൊ​പ്പ​മെ​ത്തി​യ​താ​യി​രു​ന്നു. കു​ട്ടി​ക​ളെ ക​യ​റ്റി​വ​ന്ന കാ​ര്‍​ഓ​ട്ടോ വീ​ടി​നു​മു​മ്പി​ല്‍ നി​ര്‍​ത്തി സ​ഹോ​ദ​രി​യെ ഇ​റ​ക്കി പോ​കു​മ്പോ​ള്‍ അ​മ്മ ബാ​ഗ് വാ​ങ്ങു​ന്ന​തി​നി​ടെ ഹൃ​തി​ക് ഓ​ട്ടോ​യു​ടെ അ​രി​കി​ലേ​യ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.

ഡ്രൈ​വ​ര്‍ വാ​ഹ​നം മു​ന്നോ​ട്ട് എ​ടു​ത്ത​പ്പോ​ള്‍ കു​ഞ്ഞി​ന്‍റെ ദേ​ഹ​ത്തു​കൂ​ടെ ക​യ​റി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ചൊ​വ്വാ​ഴ്ച രാ​വി​ലെ മ​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ള്‍: ഹ്യ​ദ്യ, ഹ​രി​ഹ​ര്‍​ഷ്.