ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ മ​ര്‍​ദ​നം: പ്ര​തി​ക​ള്‍ ഒ​ളി​വി​ല്‍
Tuesday, June 25, 2019 12:40 AM IST
കോ​ഴി​ക്കോ​ട്: ബൈ​ക്ക് യാ​ത്ര​യ്ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ വ​യോ​ധി​ക​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ളെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ള്‍ മു​ങ്ങി.
ത​ല​ക്കു​ള​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ അ​ണ്ടി​ക്കോ​ട് താ​യ​ക്ക​ല്‍ അ​ബ്ദു​ല്‍ ല​ത്തീ​ഫി​നെ കൈ​യേ​റ്റം ചെ​യ്ത അ​ന്ന​ശേ​രി സ്വ​ദേ​ശി​ക​ളാ​യ ജം​ഷീ​ര്‍, ഹാ​ഷിം എ​ന്നി​വ​രാ​ണ് ഒ​ളി​വി​ൽ പോ​യ​ത്. ക​ഴി​ഞ്ഞ വെ​ള്ള​ിയാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. രാ​വി​ലെ ഏ​ഴോ​ടെ ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വേ ത​ളീ​ക്ക​ര സ്വ​ദേ​ശി മു​ഹ​മ്മ​ദ് (60) അ​ന്ന​ശേ​രി​യി​ല്‍ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. അ​തു​വ​ഴി​വ​ന്ന അ​ബ്ദു​ല്‍ ല​ത്തീ​ഫ് റോ​ഡ​രി​കി​ല്‍ ബോ​ധ​ര​ഹി​ത​നാ​യി കി​ട​ക്കു​ക​യാ​യി​രു​ന്ന മു​ഹ​മ്മ​ദി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ചു. പ​ല​രോ​ടും സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചെ​ങ്കി​ലും ആ​രും സ​ന്ന​ദ്ധ​രാ​യി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ വി​വ​രം അ​റി​യി​ച്ചു. ആം​ബു​ല​ന്‍​സ് അ​യയ്​ക്കാ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചെ​ങ്കി​ലും എ​ത്താ​ന്‍ വൈ​കു​മെ​ന്നുക​ണ്ട് ല​ത്തീ​ഫ് തൊ​ട്ട​ടു​ത്തു​ള്ള പ​റ​മ്പ​ത്ത് ബ​സാ​റി​ല്‍ നി​ന്ന് ആം​ബു​ല​ന്‍​സ് വി​ളി​ച്ച് മു​ഹ​മ്മ​ദി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ ശ്ര​മം തുടരുന്നതിനിടെയാണ് അ​ക്ര​മം. ഇ​തെ​ല്ലാം പോ​ലീ​സി​ന്‍റെ പ​ണി​യാ​ണെ​ന്നും പോ​ലീ​സാ​വാ​ന്‍ നോ​ക്കേ​ണ്ടെ​ന്നും പ​റ​ഞ്ഞായി​രു​ന്നു ഹാ​ഷി​മും ജം​ഷീ​റും ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച​ത്. പി​ന്നീ​ട് ല​ത്തീ​ഫ് ഒ​റ്റ​യ്ക്ക് മു​ഹ​മ്മ​ദി​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പി​ന്നീ​ട് ല​ത്തീ​ഫ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി. ജോ​ര്‍​ജി​ന് പ​രാ​തി ന​ല്‍​കി​.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് എ​ല​ത്തൂ​ര്‍ പോ​ലീ​സ് കേസെ ടുത്തത്. എ​സ്‌​ഐ സി.​പ്രശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ ഇ​രു​വ​രും മു​ങ്ങി​യ​താ​ണെ​ന്നും എ​സ്‌​ഐ പ​റ​ഞ്ഞു.