ഇ​ട​ത് ഐ​ക്യം ശി​ഥി​ല​മാ​ക്കരുതെന്ന്
Tuesday, June 25, 2019 12:38 AM IST
പേ​രാ​മ്പ്ര: ഇ​ട​ത് ഐ​ക്യം ശി​ഥി​ല​മാ​ക്കു​ന്ന പ്ര​വൃത്തി എ​സ്എ​ഫ്‌​ഐ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് എ​ഐ​എ​സ്എ​ഫ് പേ​രാ​മ്പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കാ​ല​ഘ​ട്ടം ഇ​ട​ത് ഏ​കീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടു​മ്പോ​ഴും എ​ഐ​എ​സ്എ​ഫി​ന്‍റെ കൊ​ടി തോ​ര​ണ​ങ്ങ​ള്‍ ന​ശി​പ്പി​ച്ചുകൊ​ണ്ട് ഇ​ട​തു ഐ​ക്യ​ത്തി​ന് തു​ര​ങ്കം വ​യ്ക്കു​ന്ന ത് എ​സ്എ​ഫ്‌​ഐ പേ​രാ​മ്പ്ര സി​കെ​ജി കോ​ളേ​ജ് യൂ​ണി​റ്റ് അ​വ​സാ​നി​പ്പി​ക്ക​ണം.
തീ​വ്ര​വ​ല​തു സം​ഘ​ട​ന​ക​ള്‍​ക്ക് കാമ്പ​സി​ല്‍ മേ​ധാ​വി​ത്വം ന​ല്‍​കു​ന്ന യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ ഏ​രി​യ ക​മ്മി​റ്റി ഇ​ട​പെ​ട​ണ​മെ​ന്നും എ​ഐ​എ​സ്എ​ഫ് പേ​രാ​മ്പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ശാ​മി​ല്‍ കാ​ര​യാ​ട്, ഡി.​കെ. ശ​ര​ത്ത് എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
സി​കെ​ജി കോ​ള​ജി​ല്‍ ന​വാ​ഗ​ത​ര്‍​ക്ക് സ്വാ​ഗ​തം ആ​ശം​സി​ച്ചു സ്ഥാ​പി​ച്ച കൊ​ടി​യും സ്വാ​ഗ​ത ബാ​ന​റും ന​ശി​പ്പി​ച്ച​തി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.