ചി​റ്റാ​രിമലയിൽ ക​രി​ങ്ക​ല്‍ ഖ​ന​നം: ക​മ്പ​നി​ക്ക് നോ​ട്ടീ​സ് ന​ല്‍​കി
Tuesday, June 25, 2019 12:38 AM IST
വി​ല​ങ്ങാ​ട്: ചി​റ്റാ​രി മ​ല​യി​ല്‍ ക​രി​ങ്ക​ല്‍ ഖ​ന​ന​ത്തി​ന് അ​പേ​ക്ഷ ന​ല്‍​കി​യ മ​ല​യോ​രം റോ​ക്ക് പ്രോ​ഡ​ക്ട് ക​മ്പ​നി​ക്ക് വാ​ണി​മേ​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് നോ​ട്ടീ​സ് അ​യ​ച്ചു.​കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് ഖ​ന​ന​ത്തി​ന് അ​നു​മ​തി​ക്കാ​യ് ക​മ്പ​നി അ​ധി​കൃ​ത​ര്‍ വാ​ണി​മേ​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ ര​ണ്ടാ​ഴ്ച മു​ന്‍​പ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.
എ​ന്നാ​ല്‍ അ​പേ​ക്ഷ​യോ​ടൊ​പ്പം മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റേത് ​ഉ​ള്‍​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി​യി​ല്ലെ​ന്നും രേ​ഖ​ക​ള്‍ അ​പൂ​ര്‍​ണ​മാ​ണെ​ന്നും ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ണ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് തി​ങ്ക​ളാ​ഴ്ച്ച പ​ഞ്ചാ​യ​ത്ത് ക​മ്പ​നി​ക്ക് നോ​ട്ടീ​സ​യ​ച്ച​ത്.
ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട നി​ര​വ​ധി പേ​ര്‍ താ​മ​സി​ക്കു​ന്ന ചി​റ്റാ​രി മ​ല​യി​ല്‍ 2008 ല്‍ ​ഉ​രു​ള്‍​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യ പ​രി​സ്ഥി​തി ദു​ര്‍​ബ​ല പ്ര​ദേ​ശ​മാ​യ മ​ല​യി​ല്‍ ക​രി​ങ്ക​ല്‍ ഖ​ന​നം ന​ട​ത്തു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.
വ​ട​ക​ര താ​ലൂ​ക്കി​ല്‍ മു​ഴു​വ​ന്‍ വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന പ്ര​കൃ​തി​ദ​ത്ത ത​ടാ​ക​മാ​യ ച​ന്ദ​ന​ത്താം കു​ണ്ട് സ്ഥി​തി ചെ​യ്യു​ന്ന​ത് ഭൂ​മാ​ഫി​യ​ക​ള്‍ ഖ​ന​ന​ത്തി​നാ​യി വാ​ങ്ങി​ക്കൂ​ട്ടി​യ ഭൂ​മി​യോ​ട് ചേ​ര്‍​ന്നാ​ണ്. ക​രി​ങ്ക​ല്‍ ഖ​ന​നം തു​ട​ങ്ങി​യാ​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പ​റ​ക്കാ​ട്, ചെ​മ്പു​കാ​വ്, ന​രി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ലും, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ചി​റ്റാ​രി, ക​മ്പി​ളി​പ്പാ​റ ഭാ​ഗ​ങ്ങ​ളി​ലും നീ​രു​റ​വ വ​റ്റി കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടും. വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ തി​രി​ക​ക്ക​യം വെ​ള്ള​ച്ചാ​ട്ടം ച​ന്ദ​ന​ത്താം കു​ണ്ടി​ല്‍ നി​ന്ന് ഒ​ഴു​കി വ​രു​ന്ന വെ​ള്ള​മാ​ണ് . ഖ​ന​ന​ത്തി​ലൂ​ടെ ഇ​തൊ​ക്കെ നാ​ടിന് ന​ഷ്ട​മാ​കു​മെ​ന്നാ​ണ് ഇവിടുത്തുകാര്‍ പ​റ​യു​ന്ന​ത്.
​മ​ഴ പെ​യ്തി​ട്ടും ഈ ​മേ​ഖ​ല​യി​ല്‍ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല. ഇ​തി​നി​ട​യി​ൽ ഖ​ന​നം കൂ​ടി ആ​യാ​ല്‍ വ​ര​ള്‍​ച്ച രൂ​ക്ഷ​മാ​വു​മെ​ന്നും മ​ല​യോ​ര വാ​സി​ക​ള്‍ പ​റ​യു​ന്നു.