മൂ​ല്യ​നി​ർ​ണ​യ വേ​ത​നം ന​ൽ​കാ​തെ സ​ർ​ക്കാ​ർ പ​ക​പോ​ക്കു​ന്നു: എ​എ​ച്ച്എ​സ്ടി​എ
Monday, June 24, 2019 12:22 AM IST
കോ​ഴി​ക്കോ​ട്‌: മാ​ർ​ച്ച് മാ​സ​ത്തി​ൽ ന​ട​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ പ​ങ്കെ​ടു​ത്ത അ​ധ്യാ​പ​ക​ർ​ക്ക് വേ​ത​നം ന​ൽ​കാ​തെ സ​ർ​ക്കാ​ർ പ​ക പോ​ക്കു​ക​യാ​ണെ​ന്ന് എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട്‌ ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. ഖാ​ദ​ർ ക​മ്മീ​ഷ​ൻ റി​പോ​ർ​ട്ട് അ​ട​ക്കം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യെ ചു​വ​പ്പ് വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രേ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രു​ടെ ചെ​റു​ത്ത് നി​ൽ​പ്പാ​ണ് സ​ർ​ക്കാ​രി​നെ പ്ര​കോ​പി​പ്പി​ക്കു​ന്ന​ത്. എ​സ് എ​സ്എ​ൽ​സി മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി​യ ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക് അ​പ്പോ​ൾ ത​ന്നെ വേ​ത​നം ന​ൽ​കി​യ​പ്പോ​ഴാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രോ​ടു​ള്ള അ​വ​ഗ​ണ​ന​യെ​ന്നും ക​മ്മി​റ്റി ആ​രോ​പി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​അ​ബ്ദു​ള്ള പാ​ലേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ കു​മാ​ർ കെ, ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ജേ​ഷ് ജോ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി അ​രു​ൺ തോ​മ​സ്, സെ​ബാ​സ്റ്റ്യ​ൻ ജോ​ൺ, സാ​ബു അ​ബ്ര​ഹാം, ജ​സ്റ്റി​ൻ ജോ​സ്, അ​ഷ്റ​ഫ് കെ, ​സു​ജി​ത്ത് നെ​ല്ലി​യേ​രി, ഷ​മീ​ർ ബാ​ബു, മ​ഹേ​ഷ് ബാ​ബു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.