പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഹ​രി​ക​ൾ വി​ൽ​ക്ക​രു​ത്: എ​ൽ​ഐ​സി​ഇ​യു
Monday, June 24, 2019 12:22 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് സ​രോ​ജ് ഭ​വ​നി​ൽ ന​ട​ന്ന എ​ൽ​ഐ​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ കോ​ഴി​ക്കോ​ട് ഡി​വി​ഷ​ന്‍റെ 47-ാമ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം സ​മാ​പി​ച്ചു. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഹ​രി​ക​ൾ വി​റ്റ​ഴി​ക്കു​വാ​നു​ള്ള ന​യം തി​രു​ത്ത​ണ​മെ​ന്ന് വാ​ർ​ഷി​ക സ​മ്മേ​ള​നം കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
രാ​ഷ്ട്ര നി​ർ​മാ​ണ​ത്തി​ന് വ​ൻ​സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ പ​ല പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ​യും നി​സാ​ര​വി​ല​യ്ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്വ​കാ​ര്യ മു​ത​ലാ​ളി​മാ​ർ​ക്ക് കൈ​മാ​റു​ക​യാ​ണെ​ന്ന് സ​മ്മേ​ള​നം കു​റ്റ​പ്പെ​ടു​ത്തി.​ഇ​ൻ​ഷു​റ​ൻ​സ് മേ​ഖ​ല​യി​ൽ വി​ദേ​ശ നി​ക്ഷേ​പ പ​രി​ധി വ​ർ​ദ്ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, കി​ട്ടാ​ക്ക​ട​ങ്ങ​ൾ തി​രി​ച്ച് പി​ടി​ച്ച് ബാ​ങ്കി​ങ് മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ പ​തി​ന​ഞ്ച് പ്ര​മേ​യ​ങ്ങ​ൾ സ​മ്മേ​ള​നം ഐ​ക്യ​ക​ണ്ഠേ​ന അം​ഗീ​ക​രി​ച്ചു. ഐ.​കെ.​ബി​ജു അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ന്മേ​ലു​ള്ള ച​ർ​ച്ച​യി​ൽ എ​ൽഐസി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. കൃ​ഷ്ണ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഐ.​കെ.​ബി​ജു (പ്ര​സി.), പി.​പി. കൃ​ഷ്ണ​ൻ (ജ​ന.​സെ​ക്ര.), പി.​നാ​രാ​യ​ണ​ൻ ന​മ്പീ​ശ​ൻ, യു.​പ്ര​ദീ​പ​ൻ (വൈ​സ് പ്ര​സി.), എം.​ജെ.​ശ്രീ​രാം, കെ.​ബാ​ഹു​ലേ​യ​ൻ, എ.​പി.​സു​നി​ൽ സ​ദാ​ന​ന്ദ് , സി.​എ​ച്ച്.​സ​പ്ന (ജോ.​സെ​ക്ര.), പി.​കെ.​ഭാ​ഗ്യ​ബി​ന്ദു (ഖ​ജാ.), എം.​വി​നോ​ദ് (അ​സി.​ഖ​ജാ.) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.