ഹോം ​വോ​ട്ടിം​ഗ്: ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ല്‍ വോ​ട്ട് ചെ​യ്ത​ത് 13,504 പേ​ർ
Monday, April 22, 2024 5:09 AM IST
കോ​ഴി​ക്കോ​ട്: ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും 85ന് ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കും വീ​ട്ടി​ല്‍ നി​ന്ന് വോ​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​രം ന​ല്‍​കു​ന്ന ഹോം ​വോ​ട്ടിം​ഗി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ല്‍ നി​ന്ന് വോ​ട്ട് ചെ​യ്ത​ത് 13,504 പേ​ർ. ഇ​തി​ൽ 9360 പേ​ർ 85 ന് ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രും 4144 പേ​ർ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ ഉ​ള്ള​വ​രു​മാ​ണ്.

കോ​ഴി​ക്കോ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ആ​കെ ഹോം ​വോ​ട്ട് ചെ​യ്ത​വ​ർ-6024.85 ന് ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ-4195, ഭി​ന്ന​ശേ​ഷി വി​ഭാ​ഗം-1829. വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ആ​കെ ഹോം ​വോ​ട്ട് ചെ​യ്ത​വ​ർ-7480. 85 ന് ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ-5165, ഭി​ന്ന​ശേ​ഷി വി​ഭാ​ഗം-2315.

ഏ​പ്രി​ൽ 17 മു​ത​ൽ തു​ട​ർ​ച്ച​യാ​യി നാ​ല് ദി​വ​സ​മാ​ണ് ജി​ല്ല​യി​ൽ ആ​ദ്യ​ഘ​ട്ടം വീ​ട്ടി​ലെ വോ​ട്ടിം​ഗ് ന​ട​ന്ന​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ വ​രു​ന്ന വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ ത​ല​ശേ​രി, കൂ​ത്തു​പ​റ​മ്പ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഏ​പ്രി​ൽ 16 ന് ​ത​ന്നെ ഹോം ​വോ​ട്ടിം​ഗ് തു​ട​ങ്ങി​യി​രു​ന്നു.ഓ​രോ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലും ഹോം ​വോ​ട്ടിം​ഗി​നാ​യി നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ങ്ങ​ള്‍ നേ​ര​ത്തെ അ​പേ​ക്ഷ ന​ല്‍​കി അ​ർ​ഹ​രാ​യ വോ​ട്ട​ര്‍​മാ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി​യാ​ണ് വോ​ട്ട് ചെ​യ്യി​പ്പി​ച്ച​ത്.

സ്പെ​ഷ​ല്‍ പോ​ളിം​ഗ് ഓ​ഫീ​സ​ര്‍, പോ​ളിം​ഗ് ഓ​ഫീ​സ​ര്‍, മൈ​ക്രോ ഒ​ബ്സ​ര്‍​വ​ര്‍, സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍, വീ​ഡി​യോ​ഗ്രാ​ഫ​ര്‍, ബി​എ​ല്‍​ഒ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഉ​ദ്യോ​ഗ​സ്ഥ സം​ഘ​മാ​ണ് വോ​ട്ടിം​ഗി​നാ​യി വീ​ടു​ക​ളി​ലെ​ത്തി​യ​ത്.

ജി​ല്ല​യി​ല്‍ ഹോം ​വോ​ട്ടിം​ഗി​നാ​യി 4873 ഭി​ന്ന​ശേ​ഷി​ക്കാ​രും 85ന് ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള 10531 പേ​രു​മാ​ണ് അ​ർ​ഹ​ത നേ​ടി​യ​ത്. അ​പേ​ക്ഷ ന​ല്‍​കാ​ത്ത ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും 85 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കും 26 ന് ​വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ത്തി​ൽ സാ​ധി​ക്കും.