ക​ര്‍​ഷ​ക ദി​ന​ത്തി​ൽ ബാ​ങ്ക് വാ​യ്പ​യി​ൽ ജ​പ്തി ന​ട​പ​ടി നേ​രി​ട്ട് കു​ടും​ബം
Thursday, August 18, 2022 12:06 AM IST
ച​ക്കി​ട്ട​പാ​റ: കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പു​ര​യി​ട​വും സ്ഥ​ല​വും ഈ​ടാ​യി ന​ൽ​കി ബാ​ങ്ക് വാ​യ്പ​യെ​ടു​ത്ത് തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ക​ർ​ഷ​ക ദി​ന​ത്തി​ൽ ബാ​ങ്കി​ന്‍റെ ജ​പ്തി ന​ട​പ​ടി ഭീ​ഷ​ണി​യി​ല്‍ ക​ർ​ഷ​ക കു​ടും​ബം.

ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് പ​ന്നി​ക്കോ​ട്ടൂ​ർ കോ​ള​നി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന 75 കാ​ര​നും ക​ർ​ഷ​ക​നു​മാ​യ ഇ​ട​ച്ചേ​രി​യി​ൽ ഇ.​വി.​ജെ​യിം​സും കു​ടും​ബ​വു​മാ​ണ് ഇ​ന്ന​ലെ ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ ജ​പ്തി ന​ട​പ​ടി​ക​ളു​ടെ ഭീ​ഷ​ണി നേ​രി​ടേ​ണ്ടി വ​ന്ന​ത്.

2018-വ​രെ കൃ​ത്യ​മാ​യി വാ​യ്പ​യി​ലേ​യ്ക്ക് 15 ല​ക്ഷം രൂ​പ​യി​ലേ​ക്ക് അ​ഞ്ച് ല​ക്ഷം തി​രി​ച്ച​ട​വ് ന​ട​ന്നു. പി​ന്നീ​ട് നാ​ട് നേ​രി​ട്ട നി​പ മു​ത​ൽ പ്ര​ള​യം, കോ​വി​ഡ് വ​രെ​യു​ള്ള എ​ന്നി​വ​യെ​ല്ലാം ത​ന്നെ ഈ ​കു​ടും​ബ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ളെ​യെ​ല്ലാം ത​കി​ടം മ​റി​ച്ചു.

പ്ര​തി​കൂ​ല​മാ​യ സാ​ഹ​ച​ര്യം മൂ​ലം ക്വി​ന്‍റ​ൽ ക​ണ​ക്കി​ന് പൈ​നാ​പ്പി​ൾ ന​ശി​ച്ച് പോ​കു​ക​യാ​യി​രു​ന്നു. വാ​യ്പ​യി​ൽ ബാ​ക്കി​യു​ള്ള തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തോ​ടെ ബാ​ങ്കി​ലെ ബാ​ധ്യ​ത 28 ല​ക്ഷം രൂ​പ​യാ​യി ഉ​യ​ർ​ന്നു. എ​ന്ത് ചെ​യ്യു​മെ​ന്ന​റി​യാ​തെ കു​ഴ​ങ്ങി മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ ഇ​ന്ന​ലെ ജ​പ്തി ന​ട​പ​ടി​ക​ൾ​ക്കാ​യി ക​ർ​ഷ​ക​നാ​യ ജെ​യിം​സി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്.

കേ​വ​ലം 30 ദി​വ​സ​ത്തെ സാ​വ​കാ​ശം ബാ​ങ്ക് അ​ധി​കൃ​ത​ർ ന​ൽ​കി​യ​താ​യും ക​ർ​ഷ​ക​ൻ അ​റി​യി​ച്ചു. 75 കാ​ര​നാ​യ ജെ​യിം​സി​ന് വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ളു​മു​ണ്ട്. ത​ന്‍റെ ഈ ​അ​വ​സ്ഥ​യി​ൽ വീ​ടും വ​ഴി​യും മു​റ്റ​വും ഒ​ഴി​വാ​ക്കി ത​ര​ണ​മെ​ന്നാ​ണ് ജെ​യിം​സ് ബാ​ങ്ക് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കേ​ര​ളാ കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​ർ​ജ്, ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജീ​വ്‌ തോ​മ​സ്, ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​മി വ​ള്ളി​ക്കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.