ബ​ഫ​ർ സോ​ൺ പ്ര​ശ്ന​ത്തി​ലെ ഒ​ളി​ച്ചു​ക​ളി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി വീ​ണ്ടും ക​ർ​ഷ​ക​ർ രം​ഗ​ത്ത്
Wednesday, August 17, 2022 12:24 AM IST
കൂ​രാ​ച്ചു​ണ്ട്: സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​ര​മു​ള്ള ബ​ഫ​ർ സോ​ൺ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ഒ​ളി​ച്ചു​ക​ളി​ക​ൾ​ക്കെ​തി​രേ​യും ക​ർ​ഷ​ക അ​തി​ജീ​വ​ന​ത്തി​നാ​യും സം​യു​ക്ത ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക​മാ​യി വ്യ​ത്യ​സ്ഥ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് പാ​രീ​ഷ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ രൂ​പീ​ക​രി​ച്ച കേ​ര​ള ക​ർ​ഷ​ക അ​തി​ജീ​വ​ന സം​യു​ക്ത സ​മി​തി (കെ​കെ​എ​എ​സ്എ​സ്) തീ​രു​മാ​നി​ച്ചു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ഷ​ക ദി​നം ക​രി​ദി​ന​മാ​യി ആ​ച​രി​ക്കു​വാ​നും തീ​രു​മാ​നി​ച്ചു. സ​മ​ര​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ഇ​ന്ന് രാ​വി​ലെ 10.30 ന് ​കൂ​രാ​ച്ചു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​മ്പി​ൽ പ്ര​തീ​കാ​ത്മ​ക വ​നം സൃ​ഷ്ടി​ച്ച് പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
യോ​ഗം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന വി​കാ​രി ഫാ ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ര്യ​ൻ ചെ​മ്പ​നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സം​ഘ​ട​ന​യു​ടെ ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ണി ജേ​ക്ക​ബ് ച​ക്കി​ട്ട​പാ​റ വീ​ശ​ദീ​ക​ര​ണം ന​ട​ത്തി. അ​ഡ്വ.​സു​മി​ൻ.​എ​സ്.​നെ​ടു​ങ്ങാ​ട​ൻ വി​ഷ​യാ​വ​ത​ണം ന​ട​ത്തി.
നേ​താ​ക്ക​ളാ​യ ജോ​ൺ​സ​ൺ ക​ക്ക​യം, ജോ​സ് വ​ട്ടു​കു​ളം,ജോ​ഷി കാ​നാ​ട്ട്, ജോ​സ് അ​റ​യ്ക്ക​ൽ, അ​ഷ​റ​ഫ് കോ​വു​മ്മ​ൽ, ജോ​ൺ ജോ​സ​ഫ് എ​ട്ടി​യി​ൽ, ജെ​യിം​സ് അ​റ​യ്ക്ക​ൽ, സ​ണ്ണി പാ​ര​ഡൈ​സ്, ജോ​സ് ചെ​റു​വ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേ​ഖ​ല​യു​ടെ കീ​ഴി​ൽ യൂ​ണി​റ്റു​ക​ൾ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. കൂ​രാ​ച്ചു​ണ്ട് മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളാ​യി ഫാ.​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ (ചെ​യ​ർ​മാ​ൻ) സ​ണ്ണി പാ​ര​ഡൈ​സ് (ക​ൺ​വീ​ന​ർ)​ഇ​സ്മാ​യി​ൽ, ജോ​സ് ചെ​റു​വ​ള്ളി​ൽ, ജോ​ൺ​സ​ൺ ക​ക്ക​യം (വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ)​ജോ​സ് വ​ട്ടു​കു​ളം,ജോ​സ് അ​റ​യ്ക്ക​ൽ മു​ഹ​മ്മ​ദ് വ​ട്ട​ച്ചി​റ (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ) കു​ര്യ​ൻ ചെ​മ്പ​നാ​നി (ട്ര​ഷ​റ​ർ) ജോ​ൺ​സ​ൺ പൂ​ക​മ​ല, ജോ​ൺ​സ​ൺ ക​ക്ക​യം, വി​ൽ​സ​ൺ കൊ​ച്ചു​വീ​ട്ടി​ൽ (മീ​ഡി​യ കോ​ഡി​നേ​റ്റ​ർ​മാ​ർ ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.