ഇ​ന്ന് ക​രി​ദി​ന​മാ​യി ആ​ച​രി​ക്കും
Wednesday, August 17, 2022 12:24 AM IST
തി​രു​വ​മ്പാ​ടി: ബ​ഫ​ർ​സോ​ൺ വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി വി​ധി​ക്കെ​തി​രേ സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് മു​ന്‍​പ്കോ​ട​തി​യെ സ​മീ​പി​ക്കേ​ണ്ട കേ​ര​ള സ​ർ​ക്കാ​ർ ഫ​ല​പ്ര​ദ​മാ​യ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തി​നെ​തി​രേ ഇ​ന്ന് ക​രി​ദി​നം ആ​ച​രി​ക്കു​ന്നു.​
കേ​ര​ള ക​ർ​ഷ​ക അ​തി​ജീ​വ​ന സം​യു​ക്ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം. ക​രി​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​മ​ര​ശേ​രി താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് ഇ​ന്നു 10-ന് ​റാ​ലി​യും പ്ര​തി​ഷേ​ധ ധ​ർ​ണ​യും ന​ട​ത്തും.​പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ന്ന് റാ​ലി ആ​രം​ഭി​ക്കും.
ധ​ർ​ണ​യു​ടെ ഉ​ദ്ഘാ​ട​നം താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ നി​ർ​വ​ഹി​ക്കും. വി​കാ​രി ജ​ന​റ​ൽ മോ​ൺ. ജോ​ൺ ഒ​റ​വ​ങ്ക​ര, രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ.​ബെ​ന്നി മു​ണ്ട​നാ​ട്ട്, ഇ​ൻ​ഫാം ഡ​യ​റ​ക്ട​ർ ഫാ:​ജോ​സ് പെ​ണ്ണാ​പ​റ​മ്പി​ൽ , ഡോ. ​ചാ​ക്കോ കാ​ളം​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
കി​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് എ​ന്ന കൃ​ഷി വ​കു​പ്പ്‌ പ​ദ്ധ​തി​യു​ടെ ഭാ​ഗ്യ ചി​ന്ന​മാ​യ ചി​ല്ലു അ​ണ്ണാ​ന്, ഒ​രു കു​ഞ്ഞു കോ​ണ​കം അ​യ​ച്ചു കൊ​ടു​ത്തു​കൊ​ണ്ടാ​ണ് പ്ര​തി​ഷേ​ധ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്.

താ​മ​ര​ശേ​രി: ബ​ഫ​ര്‍ സോ​ണ്‍ പ്ര​ശ്ന​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കു​ണ്ടാ​യി​ട്ടു​ള്ള ബു​ദ്ധി​മു​ട്ടു​ക​ള്‍ പ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് ഫാ​ര്‍​മേ​ഴ്സ് റി​ലീ​ഫ് ഫോ​റം ക​രി​ദി​ന​മാ​യി ആ​ച​രി​ക്കും.
ബ​ഫ​ര്‍ സോ​ണ്‍ വി​ഷ​യ​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് നീ​തി ല​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യാ​മ​യാ​യ കേ​ര​ള ക​ര്‍​ഷ​ക അ​തി ജീ​വ​ന സം​യു​ക്ത സ​മി​തി​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​വാ​ന്‍ തീ​രു​മാ​നി​ച്ചു.
സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ ബേ​ബി സ​ക്ക​റി​യ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മാ​ര്‍​ട്ടി​ന്‍ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ​ര്‍​മേ​ഴ്സ് റി​ലീ​ഫ് ഫോ​റം ക​ണ്‍​വീ​ന​ര്‍ എ​ന്‍ .ജെ. ​ചാ​ക്കോ, ഇ​ബ്രാ​ഹീം തെ​ങ്ങി​ല്‍, മു​കു​ന്ദ​ന്‍, ടി.​എം.​ജോ​ര്‍​ജ്ജ്, അ​ല​ക്സാ​ണ്ട​ര്‍ പ്ലാം​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.