തോ​ട്ടു​മു​ക്ക​ത്ത് മ​ദ്യ​ശാ​ല വ​രു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം
Wednesday, August 17, 2022 12:24 AM IST
തോ​ട്ടു​മു​ക്കം: സം​സ്ഥാ​ന​ത്ത് പു​തു​താ​യി മ​ദ്യ​ശാ​ല​ക​ൾ ആ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ ബെ​വ്കോ​യ്ക്ക് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗ്രാ​മ​പ്ര​ദേ​ശ​മാ​യ തോ​ട്ടു​മു​ക്ക​ത്ത് ഇ​തി​ന്‍റെ പു​തി​യ ഔ​ട്ട്‌​ലെ​റ്റ് വ​രു​ന്ന​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. മ​ദ്യ​ത്തി​ന്‍റെ ല​ഭ്യ​ത വ​ർ​ധി​ക്കു​മ്പോ​ൾ ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘ​ത​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് തോ​ട്ടു​മു​ക്കം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ
ചേ​ർ​ന്ന പാ​രി​ഷ് കൗ​ൺ​സി​ൽ മീ​റ്റിം​ഗ് വി​ല​യി​രു​ത്തി. തോ​ട്ടു​മു​ക്കം പ​ള്ളി​താ​ഴെ പ്ര​തി​ഷേ​ധ റാ​ലി സം​ഘ​ടി​പ്പി​ച്ചു. ജ​ന​കീ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച് ഈ ​സാ​മൂ​ഹ്യ വി​പ​ത്തി​നെ ത​ട​യ​ണ​മെ​ന്ന് ഇ​ട​വ​ക വി​കാ​രി. ഫാ. ​ജോ​ൺ മൂ​ല​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ജ​ന​കീ​യ പ്ര​തി​രോ​ധ
സ​മി​തി​യു​ടെ പ്ര​തി​ഷേ​ധ റാ​ലി നടത്തി
തോ​ട്ടു​മു​ക്കം: തോ​ട്ടു​മു​ക്ക​ത്ത് ആ​രം​ഭി​ക്കു​വാ​ൻ പോ​കു​ന്ന വി​ദേ​ശ​മ​ദ്യ​ഷോ​പ്പി നെ​തി​രേ ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ റാ​ലി​യും യോ​ഗ​വും ന​ട​ത്തി . കോ​ഴി​ക്കോ​ട് മ​ല​പ്പു​റം ജി​ല്ല​ക​ൾ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് തു​റ​ക്കു​ന്ന വി​ദേ​ശ​മ​ദ്യ ഷോ​പ്പ് പ്ര​ദേ​ശ​ത്തി​ന്‍റെ സാ​മൂ​ഹി​ക അ​ന്ത​രീ​ക്ഷം ക​ലു​ഷി​ത​മാ​ക്കു​മെ​ന്നും, കു​ടും​ബ ഭ​ദ്ര​ത​ക്കും യു​വ​ജ​ന​ങ്ങ​ളു​ടെ ഭാ​വി​ക്കും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന ഈ ​തീ​രു​മാ​ന​ത്തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ർ​ക്കു​മെ​ന്നും തീ​രു​മാ​ന​ത്തി​ൽ നി​ന്നും സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്നും യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് കു​ന്ന​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ അ​ഡ്വ. സു​ഫി​യാ​ൻ പ​റ​ഞ്ഞു. ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി ക​ൺ​വീ​ന​ർ സാ​ബു വ​ട​ക്കേ​പ​ട​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ൺ​ഗ്ര​സ് പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു
കൊ​ടി​യ​ത്തൂ​ർ: തോ​ട്ടു​മു​ക്ക​ത്ത് ബെ​വ്കോ​യു​ടെ മ​ദ്യ​ശാ​ല പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തി​നെ​തി​രേ ടൗ​ൺ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ജ​വ​ഹ​ർ ബാ​ല മ​ഞ്ച് നാ​ഷ​ന​ൽ കോ​ഡി​നേ​റ്റ​ർ അ​ഡ്വ. മു​ഹ​മ്മ​ദ് ദി​ഷാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജു അ​ധ്യ​ക്ഷ​നാ​യി. പു​തി​യോ​ട്ടി​ൽ ബ​ഷീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.