കാ​ട്ടു​പൂ​ച്ച​യു​ടെ വി​ള​യാ​ട്ടം, 280 കോ​ഴി​ക​ൾ ച​ത്തു
Wednesday, August 17, 2022 12:24 AM IST
വി​ല​ങ്ങാ​ട്: വി​ല​ങ്ങാ​ട് കോ​ഴി​ഫാ​മി​ല്‍ കാ​ട്ടു​പൂ​ച്ച​യു​ടെ അ​ക്ര​മ​ത്തി​ല്‍ 280 കോ​ഴി​ക​ൾ ച​ത്തു.
വാ​യാ​ട് തെ​ക്ക് ഒ​റ്റ​പ്ലാ​ക്ക​ൽ വി​പി​ൻ​സി​ന്‍റെ ബ്രോ​യി​ല​ർ കോ​ഴി ഫാ​മി​ലാ​ണ് ക​ഴി​ഞ്ഞ രാ​ത്രി കാ​ട്ടു​പൂ​ച്ച കോ​ഴി​ക​ളെ കൂ​ട്ട​ത്തോ​ടെ കൊ​ന്നൊ​ടു​ക്കി​യ​ത്. നാ​ല്പ​തി​നാ​യി​രം രൂ​പ​യോ​ളം ന​ഷ്ടം വ​ന്ന​താ​യി ക​ണ​ക്കാ​ക്കു​ന്നു.
ആ​ന, കാ​ട്ടു​പ​ന്നി, കു​ര​ങ്ങ് തു​ട​ങ്ങി​യ കാ​ട്ടു മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം കാ​ര​ണം തെ​ങ്ങ്, ക​മു​ക്, റ​ബ​ർ, കു​രു​മു​ള​ക് , വാ​ഴ തു​ട​ങ്ങി​യ കൃ​ഷി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ ബ്രോ​യി​ല​ർ ഫാ​മു​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലേ​ക്ക് തി​രി​ഞ്ഞ​ത്.
എ​ന്നാ​ൽ കാ​ട്ടു​പൂ​ച്ച, കീ​രി, മ​ര​പ്പ​ട്ടി തു​ട​ങ്ങി​യ വ​ന്യ​ജീ​വി​ക​ളും ഇ​പ്പോ​ള്‍ ക​ർ​ഷ​ക​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ക​യാ​ണ്.