കോ​ഴി​ക്കോ​ട് ഭി​ക്ഷ​ക്കാ​രി​ല്ലാ​ത്ത ന​ഗ​ര​മാ​കു​ന്നു
Wednesday, August 17, 2022 12:24 AM IST
കോ​ഴി​ക്കോ​ട്: ഭി​ക്ഷാ​ട​ന​വും ഭി​ക്ഷ​ക്കാ​രു​മി​ല്ലാ​ത്ത ന​ഗ​ര​മാ​കാ​ന്‍ കോ​ഴി​ക്കോ​ട് ഒ​രു​ങ്ങു​ന്നു. ഭി​ക്ഷാ​ട​ക​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ക​യും ഉ​പ​ജീ​വ​ന​മാ​ര്‍​ഗം ക​ണ്ടെ​ത്തി ന​ല്‍​കു​ക​യു​മാ​ണ് പ​ദ്ധ​തി​കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്.
കേ​ന്ദ്ര സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന മൈ​ല്‍ 75 (സ​പ്പോ​ര്‍​ട്ട് ടു ​മാ​ര്‍​ജി​നൈ​ല​സ്ഡ് ഇ​ന്‍​ഡി​വി​ഡ്വ​ല്‍​സ് ഫോ​ര്‍ ലൈ​വ​ലി​ഹു​ഡ് ആ​ന്‍​ഡ് എ​ന്‍റ​ര്‍​പ്രൈ​സ്) പ​ദ്ധ​തി​യാ​ണ് കോ​ഴി​ക്കോ​ട്ട് ന​ട​പ്പാ​ക്കു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം മേ​യ​ര്‍ ഡോ.​ബീ​നാ​ഫി​ലി​പ്പി​ന്‍റെ ചേം​ബ​റി​ല്‍ ന​ട​ന്നു.രാ​ജ്യ​ത്ത് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 75 ന​ഗ​ര​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു സ​മ​ര്‍​പ്പി​ച്ച വി​ശ​ദ​മാ​യ പ​ദ്ധ​തി രേ​ഖ​യ്ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നു.
തെ​രു​വി​ല്‍ ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന​വ​രെ​യും തെ​രു​വി​ല്‍ അ​ന്തി​യു​റ​ങ്ങു​ന്ന​വ​രെ​യും ക​ണ്ടെ​ത്തി അ​വ​രു​ടെ നി​ല​വി​ലു​ള്ള അ​വ​സ്ഥ​യി​ല്‍​നി​ന്ന് മോ​ചി​പ്പി​ക്കും. ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ച്ച് മെ​ച്ച​പ്പെ​ട്ട ജീ​വി​ത​മാ​ര്‍​ഗം ക​ണ്ടെ​ത്തി ന​ല്‍​കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ന്ന​ദ്ധ സം​ഘ​ട​ന​ക്കാ​യി​രി​ക്കും ന​ട​ത്തി​പ്പ് ചു​മ​ത​ല.
കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ പ​ദ്ധ​തി ന​ട​ത്തി​പ്പ് ചു​മ​ത​ല ല​ഭി​ച്ചി​ട്ടു​ള്ള​ത് ജി​ല്ലാ ക​ല​ക്ട​ര്‍ ചെ​യ​ര്‍​മാ​നാ​യ ഉ​ദ​യം ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​ക്കാ​ണ്. ന​ഗ​ര​ത്തി​ല്‍ അ​ന്തി​യു​റ​ങ്ങു​ന്ന​വ​ര്‍​ക്കും ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന​വ​ര്‍​ക്കും സം​ര​ക്ഷ​ണ​വും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പു​ന​ല്‍​കു​ന്ന സം​ഘ​ട​ന​യാ​ണ് ഉ​ദ​യം ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി.
ര​ണ്ടു വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന സം​ഘ​ട​ന​യാ​ണി​ത്.​സൊ​സൈ​റ്റി​ക്കു കീ​ഴി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും മേ​ല്‍​നോ​ട്ട​ത്തി​ല്‍ നി​ല​വി​ല്‍ നാ​ലു അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
സ്‌​മൈ​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് ഉ​ദ​യം ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി സ​മ​ര്‍​പ്പി​ച്ച പ​ദ്ധ​തി​ക്കു കോ​ര്‍​പ​റേ​ഷ​ന്‍ അം​ഗീ​കാ​രം ന​ല്‍​കു​ക​യാ​യി​രു​ന്നു. ഉ​ദ​യം സൊ​സൈ​റ്റി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്ക​ന്ന നാ​ല് അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന ചെ​ല​വു​ക​ള്‍​ക്കാ​യി 120 കോ​ടി​യു​ടെ കേ​ന്ദ്ര എ​ന്‍​യു​എം​എ​ല്‍​പ​ദ്ധ​തി കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ അം​ഗീ​ക​രി​ച്ച് സ​ര്‍​ക്കാ​റി​ന്‍റെ അ​നു​മ​തി​ക്കാ​യി സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.