അ​മ്മ​യും മ​ക​നും മൊ​ബൈ​ല്‍ ട​വ​റി​നു​ള്ളി​ല്‍ തൂങ്ങി മ​രി​ച്ചു
Tuesday, August 16, 2022 10:22 PM IST
കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ല്‍ ഞാ​യ​റാ​ഴ്ച അ​മ്മ​യും മ​ക​നും മൊ​ബൈ​ല്‍ ട​വ​റി​ന് മു​ക​ളി​ല്‍ ക​യ​റി തു​ങ്ങി മ​രി​ച്ചു. കൊ​ടു​വ​ള്ളി ഞെ​ള്ളോ​ര​മ്മ​ല്‍ ഗം​ഗാ​ധ​ര​ന്‍റെ ഭാ​ര്യ ദേ​വീ (52), ഇ​വ​രു​ടെ മ​ക​ന്‍ അ​ജി​ത്ത് കു​മാ​ര്‍ (32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ദേ​വി​യ്ക്ക് കാ​ലി​ന് അ​സു​ഖ​മു​ണ്ടാ​യി​രു​ന്നു. പ​ല ഡോ​ക്ട​ര്‍​മാ​രെ​യും കാ​ണി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നും കാ​ല്‍ മു​റി​ച്ച് മാ​റ്റേ​ണ്ടി വ​രു​മെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞ​താ​യി അ​റി​യു​ന്നു. ഇ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ലാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്.​തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നു മ​ണി​ക്കാ​ണ് ഇ​വ​ര്‍ തൂങ്ങി നി​ല്‍​ക്കു​ന്ന​ത് നാ​ട്ടു​കാ​ര്‍ കാ​ണു​ന്ന​ത്. ഉ​ട​നെ ത​ന്നെ ര​ണ്ട് പേ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. അ​ജി​ത്ത് കു​മാ​ര്‍ അ​വി​വാ​ഹി​ത​നാ​ണ്.