ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​വ്: കു​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ന് പു​ര​സ്‌​കാ​രം
Monday, August 15, 2022 1:11 AM IST
കു​ന്ദ​മം​ഗ​ലം:​ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ത്തി​നു​ള്ള അ​വാ​ർ​ഡ് കു​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ചു.
ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി​ഹ​രി​ത ക​ർ​മ്മ​സേ​ന​ക്ക് രൂ​പം ന​ൽ​കി​യ​ശേ​ഷം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി പ​രി​ശീ​ല​നം ന​ൽ​കു​ക​യും എ​ല്ലാ വീ​ടു​ക​ളി​ലും യൂ​സ​ർ കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു​മാ​ണ് 23 -വാ​ർ​ഡു​ക​ളി​ലും മാ​ലി​ന്യ​ശേ​ഖ​ര​ണം ആ​രം​ഭി​ച്ച​ത്.
ഒ​രു വാ​ർ​ഡി​ൽ ര​ണ്ട് വ​ള​ണ്ടി​യ​ർ​മാ​ർ എ​ന്ന നി​ല​യി​ൽ ഈ ​പ്ര​വ​ർ​ത്ത​നം ന​ട​ന്നു വ​രി​ക​യാ​ണ്. ജി​ല്ല​യി​ൽ വ​ള​രെ പി​ന്നി​ലാ​യി​രു​ന്ന അ​വ​സ്ഥ​യി​ൽ നി​ന്ന് ഹ​രി​ത ക​ർ​മ്മ​സേ​ന​യു​ടെ രൂ​പീ​ക​ര​ണ ശേ​ഷം മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച വെ​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ന് സാ​ധി​ച്ചു.
ഈ​പ​രി​ഗ​ണ​ന​യി​ലാ​ണ് ആ​ദ​ര​വ് ല​ഭ്യ​മാ​യ​ത്. കു​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ന് വേ​ണ്ടി ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ച​ന്ദ്ര​ൻ തി​രു​വ​ല​ത്ത്,ഹ​രി​ത​ക​ർ​മ്മ​സേ​ന അം​ഗ​ങ്ങ​ളും മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ നി​ന്നും പു​ര​സ്ക്കാ​രം ഏ​റ്റു​വാ​ങ്ങി.