ഫ്രീ​ഡം ടോ​ക്‌​സ് സ​മാ​പി​ച്ചു
Monday, August 15, 2022 1:11 AM IST
കോ​ഴി​ക്കോ​ട്: ഒ​രു ബാ​ഹ്യ​ശ​ക്തി​ക്കും ത​ക​ര്‍​ക്കാ​നാ​വാ​ത്ത​വി​ധം ഭാ​ര​തീ​യ മാ​തൃ​ക സ​മ​ഗ്ര മ​ണ്ഡ​ല​ങ്ങ​ളി​ലും കാ​ല​ങ്ങ​ളാ​യി അ​ജ​യ്യ​ശ​ക്തി​യാ​യി തു​ട​രു​ക​യാ​ണെ​ന്ന് ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍​സ് റി​സ​ര്‍​ച്ച് അം​ഗം പ്ര​ഫ. കെ.​ക​ന​ക​സ​ഭാ​പ​തി. അ​മൃ​ത മ​ഹോ​ത്സ​വ സ​മി​തി ഫ്രീ​ഡം ടോ​ക്‌​സി​ന്‍റെ സ​മാ​പ​ന ദി​വ​സം ആ​ത്മ​നി​ര്‍​ഭ​ര്‍ ഭാ​ര​ത്- ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ ക​രു​ത്ത് എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വാ​ത​ന്ത്ര്യം രാ​ജ്യ​ത്തി​നും രാ​ഷ്ട്ര​ത്തി​നും എ​ന്ന വി​ഷ​യ​ത്തി​ല്‍ ഡോ. ​പി.​ശി​വ​പ്ര​സാ​ദ് പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു​ള്‍​പ്പെ​ടെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വ​രു​ത്തു​ന്ന പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ഭാ​ര​തീ​യ വി​ജ്ഞാ​ന​ത്തി​ന്റെ ന​ഷ്ട​പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഡോ. ​പി.​സി.​മ​ധു​രാ​ജ് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.