ബ​ഫ​ർ സോ​ൺ പ്ര​ശ്നം: ക​ർ​ഷ​ക ദി​നം ക​രി​ദി​ന​മാ​യി ആ​ച​രി​ക്കും
Monday, August 15, 2022 1:11 AM IST
ച​ക്കി​ട്ട​പാ​റ: ബ​ഫ​ർ സോ​ൺ പ്ര​ശ്ന​ത്തി​ൽ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ഒ​ളി​ച്ചു ക​ളി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക ദി​നം ക​രി​ദി​ന​മാ​യി ആ​ച​രി​ക്കാ​ൻ കേ​ര​ള ക​ർ​ഷ​ക അ​തി​ജീ​വ​ന സം​ര​ക്ഷ​ണ സ​മി​തി ച​ക്കി​ട്ട​പാ​റ മേ​ഖ​ലാ ക​മ്മി​റ്റി രൂ​പീ​ക​ര​ണ യോ​ഗം തീ​രു​മാ​നി​ച്ചു.
ക​രി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 17-ന് ​ച​ക്കി​ട്ട​പാ​റ കൃ​ഷി​ഭ​വ​നു മു​ന്നി​ൽ രാ​വി​ലെ 10.30നു ​ക​ർ​ഷ​ക ധ​ർ​ണ സം​ഘ​ടി​പ്പി​ക്കും. യോ​ഗം ഫാ.​മി​ൽ​ട്ട​ൺ മു​ള​ങ്ങാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജോ​യി ക​ണ്ണ​ഞ്ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. സു​മി​ൻ എ​സ്. നെ​ടു​ങ്ങാ​ട​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ബോ​ണി ജേ​ക്ക​ബ്, സെ​മി​ലി സു​നി​ൽ, ബാ​ബു പു​തു​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ.​മി​ൽ​ട്ട​ൺ മു​ള​ങ്ങാ​ശേ​രി ( ചെ​യ​ർ​മാ​ൻ), ബാ​ബു കൂ​നം​ത​ടം (ക​ൺ​വീ​ന​ർ), ജോ​സ് ചെ​റു​വ​ള്ളി​ൽ (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി 12 അം​ഗ നി​ർ​വാ​ഹ​ക സ​മി​തി രൂ​പം ന​ൽ​കി.