ക​ക്കാ​ട് ക​ട​വി​ൽ നി​ർ​മി​ച്ച തൂ​ക്കു​പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, August 15, 2022 1:11 AM IST
മു​ക്കം: 2024 ൽ ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടി രാ​ജ്യ​ത്ത് ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ രാ​ജ്യ​ത്തി​ന്‍റെ ഭാ​വി കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​വു​മെ​ന്ന് മ​ന്ത്രി എം.​വി ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. മു​സ്‌​ലിം, മി​ഷ​ണ​റി, മാ​ക്സി​സം എ​ന്നി​വ തു​ട​ച്ചു നീ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ക്ക​മാ​യി അ​ത് മാ​റു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ക​ക്കാ​ട് - ചേ​ന്ദ​മം​ഗ​ല്ലൂ​ർ പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് ക​ക്കാ​ട് ക​ട​വി​ൽ നി​ർ​മി​ച്ച തൂ​ക്കു​പാ​ലം ഉ​ദ്ഘാ​ട​നം ചെ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ബീ​ഹാ​റി​ൽ ന​ട​ന്ന രാ​ഷ്ട്രീ​യ നീ​ക്കം രാ​ജ്യം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ണു​ന്ന​ത​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ ജീ​വി​ത പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​ട​ത് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്. അ​മ​ർ​ത്യ സെ​ൻ പ​റ​ഞ്ഞ​ത് പോ​ലെ രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​വു​ന്ന കേ​ര​ള മോ​ഡ​ൽ ത​ന്നെ​യാ​ണ് ല​ക്ഷ്യം.​രാ​ജ്യ​ത്തി​ന്‍റെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ നി​ൽ​ക്കു​ന്ന മ​നു​ഷ്യ​ർ​ക്കും ഗു​ണ​മേ​ൻ​മ​യു​ള്ള ജീ​വി​തം ന​യി​ക്കാ​ൻ പ്രാ​പ്ത​മാ​യ ഏ​ക സം​സ്ഥാ​ന​മാ​ണ് കേ​ര​ളം.​ഒ​ക്ടോ​ബ​ർ മാ​സ​ത്തോ​ട് കൂ​ടി വി​ശ​ദ​മാ​യ പ​ദ്ധ​തി ത​യ്യാ​റാ​ക്കി അ​തി ദ​രി​ദ്ര​രി​ല്ലാ​ത്ത സം​സ്ഥാ​ന​മാ​യി കേ​ര​ള​ത്തെ മാ​റ്റാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങു​മെ​ന്നും മു​ന്ത്രി പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ മു​ൻ എം​എ​ൽ​എ ജോ​ർ​ജ് എം ​തോ​മ​സ്, യ​ഥാ​സ​മ​യം പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി​യ അ​നാ​ർ​ക് ബി​ൽ​ഡേ​ഴ്സ് എ​ന്നി​വ​ർ​ക്ക് മ​ന്ത്രി ഉ​പ​ഹാ​രം ന​ൽ​കി.​ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഉ​ദ്ഘാ​ട​നം ബ​ഹി​ഷ്ക്ക​രി​ച്ച്
യു​ഡി​എ​ഫ്;
ബ​ഹി​ഷ്ക്ക​ര​ണ​ത്തി​നെ​തി​രേ
ആ​ഞ്ഞ​ടി​ച്ച് എം​എ​ൽ​എ

മുക്കം: ക​ക്കാ​ട് തൂ​ക്കു​പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബ​ഹി​ഷ്ക്ക​രി​ച്ച യു​ഡി​എ​ഫി​നും കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കു​മെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ. ര​ണ്ട് പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​ത്തി​ന് അ​ക​ലേ​ണ്ട​ത​ല്ല അ​ടു​ക്കേ​ണ്ട​താ​ണ​ന്ന വ​ലി​യ അ​ർ​ത്ഥ​മു​ണ്ട​ന്നും എ​ന്നാ​ൽ ഇ​ത്ത​രം ച​ട​ങ്ങു​ക​ൾ ബ​ഹി​ഷ്ക്ക​രി​ക്കു​ന്ന​ത് ദു​ർ​വാ​ശി​യാ​ണ​ന്നും എം​എ​ൽ എ ​പ​റ​ഞ്ഞു.