ഉ​ള്ളി​യേ​രി​യി​ൽ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Sunday, August 14, 2022 10:39 PM IST
ഉ​ള്ളി​യേ​രി: സം​സ്ഥാ​ന​പാ​ത​യി​ൽ ക​ന്നൂ​ർ അ​ങ്ങാ​ടി​യി​ൽ െബെ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. മു​ണ്ടോ​ത്ത്‌ ക​ക്ക​ഞ്ചേ​രി എ​ളേ​ട​ത്തു​പ​റ​മ്പ​ത്ത് പ്ര​നൂ​പ് (35) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ സ​ഞ്ച​രി​ച്ച ഉ​ള്ളി​യേ​രി​യി​ലെ മ​ഷ്ണാ​ങ്കോ​ട്ട് അ​ഖി​ലി (23) ന് ​പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. കൊ​യി​ലാ​ണ്ടി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു കാ​ർ.

എ​തി​ർ​ദി​ശ​യി​ൽ വ​ന്ന​താ​യി​രു​ന്നു ബൈ​ക്ക്. അ​പ​ക​ട​ത്തി​ൽ പ്ര​നൂ​പും അ​ഖി​ലും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. നാ​ട്ടു​കാ​ർ ഉ​ട​ൻ​ത​ന്നെ ഇ​രു​വ​രെ​യും കൊ​യി​ലാ​ണ്ടി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ​കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും പ്ര​നൂ​പി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. ദു​ബാ​യി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന പ്ര​നൂ​പ് ഒ​രു​മാ​സം​മു​മ്പാ​ണ് നാ​ട്ടി​ൽ വ​ന്ന​ത്. അ​ച്ഛ​ൻ: പ്ര​കാ​ശ​ൻ . ഭാ​ര്യ: ഭാ​ഗ്യ (തി​രു​വ​ന​ന്ത​പു​രം). സ​ഹോ​ദ​ര​ൻ: അ​നൂ​പ്.