പ്രാ​ദേ​ശി​ക​ത​യു​ടെ പ്രാ​ധാ​ന്യം വ​ര്‍​ധി​ക്കു​ന്നു:​ യു.​കെ. കു​മാ​ര​ന്‍
Saturday, August 13, 2022 11:43 PM IST
കോ​ഴി​ക്കോ​ട്: ആ​ഗോ​ളീ​ക​ര​ണ​കാ​ല​ത്തും പ്രാ​ദേ​ശി​ക​ത​യു​ടെ പ്രാ​ധാ​ന്യം വ​ര്‍​ധി​ക്കു​ന്നു​വെ​ന്ന് പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ന്‍ യു.​കെ. കു​മാ​ര​ന്‍.

എ​സ്.​കെ.​പൊ​റ്റ​ക്കാ​ടി​ന്‍റെ ഒ​രു ദേ​ശ​ത്തി​ന്‍റെ ക​ഥ​യു​ടെ അ​മ്പ​താം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി​യും ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് മ​ല​യാ​ള​വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച 'മ​ല​യാ​ള​നോ​വ​ലി​ലെ കോ​ഴി​ക്കോ​ട​ന്‍ ദേ​ശ​ങ്ങ​ള്‍' എ​ന്ന സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​ഹി​ത്യ അ​ക്കാ​ദ​മി നി​ര്‍​ദ്ദേ​ശ​ക സ​മി​തി അം​ഗം എ​ല്‍. വി. ​ഹ​രി​കു​മാ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. ദേ​വ​ഗി​രി കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ബോ​ബി ജോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ എ​ന്‍. പി.​ഹാ​ഫി​സ് മു​ഹ​മ്മ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. 'ത​ക്ഷ​ന്‍​കു​ന്ന് സ്വ​രൂ​പം നോ​വ​ലും ദേ​ശ​ഭാ​വ​ന​യും' എ​ന്ന വി​ഷ​യ​ത്തി​ല്‍ ഡോ. ​ഷീ​ബ ദി​വാ​ക​ര​ന്‍ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. 'എ​ണ്ണ​പ്പാ​ടം ദേ​ശ​വും എ​ഴു​ത്തും' എ​ന്ന വി​ഷ​യ​ത്തെ മു​ന്‍​നി​ര്‍​ത്തി ടി. ​മ​ന്‍​സൂ​റ​ലി​യും 'നോ​വ​ല്‍ ദേ​ശ​ങ്ങ​ളും എ​സ്പ​തി​നാ​യി​ര​വും' എ​ന്ന വി​ഷ​യ​ത്തി​ല്‍ ഡോ.​മോ​ത്തി വ​ര്‍​ക്കി​യും പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. യാ​സ​ര്‍ അ​റ​ഫാ​ത്തി​ന്‍റെ നോ​വ​ലി​ലെ പാ ​എ​ന്ന ദേ​ശം എ​ന്ന വി​ഷ​യ​ത്തി​ല്‍ ഡോ. ​മി​നി പ്ര​സാ​ദും 'ദേ​ശ​ഭാ​വ​ന​യി​ലെ തൃ​ക്കോ​ട്ടൂ​ര്‍' എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ ഡോ. ​റീ​ജ. വി​യും സം​സാ​രി​ച്ചു. അ​ധ്യാ​പ​ക​രാ​യ ഫാ. ​ഡോ. സു​നി​ല്‍ ജോ​സ്, ബി​ബി​ന്‍ ആ​ന്‍റ​ണി, സ​രി​ത കെ.​സി എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.