മോ​ഷ​ണം പ​തി​വാ​ക്കി​യ കു​ട്ടി​ക്ക​ള്ള​ന്‍ പി​ടി​യി​ല്‍
Saturday, August 13, 2022 11:40 PM IST
കോ​ഴി​ക്കോ​ട്: വ​യ​നാ​ട്,കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്ന് ഒ​ട്ടേ​റെ ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ച പ്രാ​യ​പൂ​ര്‍​ത്തി യാ​വാ​ത്ത ക​രു​വി​ശേ​രി സ്വ​ദേ​ശി​യെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പു​തി​യ​റ,എ​ല​ത്തൂ​ര്‍‌, അ​ത്തോ​ളി,കാ​ക്കൂ​ര്‍, പ​ന്തീ​ര​ങ്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ന്നു​മാ​ത്രം നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ച​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. വി​വി​ധ ജി​ല്ല​ക​ളി​ലെ പോ​ലീ​സ് നി​ര​വ​ധി ത​വ​ണ ഇ​യാ​ളെ പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും അ​തി വി​ദ​ഗ്ധ​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ആ​ക്റ്റീ​വ,ആ​ക്‌​സ​സ് ഇ​ന​ത്തി​ല്‍​പ്പെ​ട്ട സ്‌​കൂ​ട്ട​റു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും മോ​ഷ​ണം ന​ട​ത്തി​വ​ന്ന​ത്. മോ​ഷ്ടി​ച്ചെ​ടു​ക്കു​ന്ന സ്‌​കൂ​ട്ട​റു​ക​ള്‍ കു​റ​ച്ചു​നാ​ള്‍ ഉ​പ​യോ​ഗി​ച്ച​ശേ​ഷം ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് രീ​തി. കൂ​ടാ​തെ മോ​ഷ​ണം ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ളു​മാ​യി ക​റ​ങ്ങി ന​ട​ന്ന് ക​ട​ക​ളി​ല്‍ മോ​ഷ​ണം ന​ട​ത്തു​ക​യും പ​തി​വാ​ണ്. കു​ട്ടി​ക​ള്‍ കൂ​ടു​ത​ലാ​യി മോ​ഷ​ണ​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യി​ട്ടു​ള്ള​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​താ​യും രാ​ത്രി​ക്കാ​ല പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

പി​ടി​കൂ​ടി​യ ആ​ളി​ല്‍​നി​ന്നു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മോ​ഷ​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെ കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. അ​മി​ത​മാ​യ ല​ഹ​രി​ക്ക് അ​ടി​മ​യാ​യ ഇ​യാ​ള്‍ നി​ര​വ​ധി ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​താ​യി ഫോ​ണ്‍ രേ​ഖ​ക​ളി​ല്‍ നി​ന്നും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. മോ​ഷ​ണ​ങ്ങ​ള്‍​ക്കും ല​ഹ​രി​ക്കും വേ​ണ്ടി റോ​ബ​റി ഗ്രൂ​പ്പ് എ​ന്ന പ്ര​ത്യേ​ക പേ​രി​ല്‍ ഒ​രു വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പ് ത​ന്നെ​യു​ണ്ടെ​ന്ന് ഫോ​ണ്‍ പ​രി​ശോ​ധി​ച്ച പോ​ലീ​സി​ന് വ്യ​ക്ത​മാ​യി.