പൈ​പ്പ് ലൈ​ൻ മൂ​ടി​യ​തിലെ അപാകത അപകടമൊരുക്കുന്നു
Saturday, August 13, 2022 11:40 PM IST
ച​ക്കി​ട്ട​പാ​റ: പ​ഞ്ചാ​യ​ത്ത് പ​ത്ത്, പ​തി​നൊ​ന്ന്, പ​ന്ത്ര​ണ്ട് വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ച​ക്കി​ട്ട​പാ​റ-​അ​ണ്ണ​കൊ​ട്ട​ൻ​ചാ​ൽ - പെ​രു​വ​ണ്ണാ​മൂ​ഴി റോ​ഡ​രി​കി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് മൂ​ടി​യ സ്ഥ​ലം യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്ന​താ​യി പ​രാ​തി.

റോ​ഡ​രി​കി​ൽ ടാ​റിം​ഗി​നോ​ട് ചേ​ർ​ന്ന് പൈ​പ്പ് ലൈ​ൻ കു​ഴി​ച്ചു​മൂ​ടി​യ ഭാ​ഗ​ത്തെ ടാ​റിം​ഗ് ത​ക​ർ​ന്ന നി​ല​യി​ലു​മാ​ണ്. റോ​ഡി​ന്‍റെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന രീ​തി​യി​ൽ ഗ​ർ​ത്ത​മാ​യി മാ​റി​യി​ട്ടു​ണ്ട്. ക​യ​റ്റ​വും കൊ​ടും വ​ള​വു​മു​ള്ള റോ​ഡി​ൽ എ​തി​രേ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ഴി​മാ​റി കൊ​ടു​ക്കു​മ്പോ​ൾ പൈ​പ്പ് ലൈ​ൻ മൂ​ടി​യ ഭാ​ഗ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ അ​ക​പ്പെ​ടാ​ൻ കാ​ര​ണ​മാ​കു​ക​യും ഇ​വി​ടം അ​പ​ക​ട​ക്കെ​ണി​യാ​യി തീ​രു​ക​യു​മാ​ണെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​രു​ന്ന​ത്.

പെ​രു​വ​ണ്ണാ​മൂ​ഴി-​ച​ക്കി​ട്ട​പാ​റ റോ​ഡി​ന്‍റെ ടാ​റിം​ഗ് പാ​ടെ ത​ക​ർ​ന്ന് യാ​ത്രാ ദു​രി​ത​മാ​യ​തി​നാ​ൽ ഒ​ട്ട​ന​വ​ധി​പ്പേ​ർ യാ​ത്ര ചെ​യ്യു​ന്ന​ത് ഈ ​റോ​ഡി​ലൂ​ടെ​യാ​ണ്. ഏ​റെ അ​പ​ക​ട​ക​ര​മാ​യി മാ​റി​യ ഭാ​ഗ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ കോ​ൺ​ക്രീ​റ്റ് ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ൾ പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.