സ്വാ​ത​ന്ത്ര്യ​ദി​ന റാ​ലി ന​ട​ത്തി
Saturday, August 13, 2022 11:40 PM IST
കു​റ്റ്യാ​ടി: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​ക​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് കു​റ്റ്യാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റാ​ലി ന​ട​ത്തി. കു​ടും​ബ​ശ്രീ, സി​ഡി​എ​സ്, എ​ൻ​എ​സ്എ​സ് വ​ള​ണ്ടി​യ​ർ​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളും പ​ങ്കെ​ടു​ത്തു. കു​റ്റ്യാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ടി. ന​ഫീ​സ, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. മോ​ഹ​ൻ ദാ​സ്, സെ​ക്ര​ട്ട​റി ഒ. ​ബാ​ബു, എ.​സി. മ​ജീ​ദ്, ടി.​കെ. കു​ട്യാ​ലി, പി.​പി. ച​ന്ദ്ര​ൻ, സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.