താ​മ​ര​ശേ​രി കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​ക്ക് മു​ന്നി​ല്‍ യു​ഡി​എ​ഫ് ധ​ര്‍​ണ ന​ട​ത്തി
Saturday, August 13, 2022 11:40 PM IST
താ​മ​ര​ശേ​രി: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഒ​രു വ​ര്‍​ഷ​ക്കാ​ല​ത്തെ പ്ര​വ​ര്‍​ത്ത​ന പു​രോ​ഗ​തി സ്വ​ന്തം പാ​ര്‍​ട്ടി വി​ല​യി​രു​ത്തി​യ​പ്പോ​ള്‍ പാ​സ് മാ​ര്‍​ക്ക് പോ​ലും കി​ട്ടാ​ത്ത മ​ന്ത്രി​മാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്ന് മു​ന്‍ എം​എ​ല്‍​എ വി.​എം. ഉ​മ്മ​ര്‍.

സാ​ധാ​ര​ണ​ക്കാ​ര്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ബ​ന്ധ​പ്പെ​ടു​ന്ന വ​കു​പ്പു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന മ​ന്ത്രി​മാ​ര്‍​ക്ക് പാ​ര്‍​ട്ടി പ​രി​ശോ​ധ​യി​ല്‍ വ​ട്ട പൂ​ജ്യം ല​ഭി​ച്ച​ത് നാ​ടി​നു ത​ന്നെ അ​പ​മാ​ന​മാ​ണ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ര്‍​ട്ടി പ​രി​ശോ​ധ​ന​യി​ല്‍ ഇ​താ​ണ് സ്ഥി​തി​യെ​ങ്കി​ല്‍ ജ​നാ​ഭി​പ്രാ​യം എ​ന്താ​ണ​ന്ന് ഊ​ഹി​ക്കാ​വു​ന്ന​തേ​യു​ള്ളു.

ഡീ​സ​ല്‍ ക്ഷാ​മ​ത്തി​ന്‍റെ പേ​രി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ കൂ​ട്ട​ത്തോ​ടെ റ​ദ്ദാ​ക്കി ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക, താ​മ​ര​ശേ​രി ഡി​പ്പോ ത​രം താ​ഴ്ത്തി​യ ന​ട​പ​ടി പി​ന്‍​വ​ലി​ക്കു​ക, കെ​എ​സ്ആ​ര്‍​ടി​സി സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് യു​ഡി​എ​ഫ് താ​മ​ര​ശേ​രി കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​ക്ക് മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി.​എ​സ്. മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​അ​ര​വി​ന്ദ​ന്‍, പി.​സി. ഹ​ബീ​ബ് ത​മ്പി, ടി.​ആ​ർ.​ഒ. കു​ട്ട​ന്‍, പി.​പി. ഹാ​ഫി​സ് റ​ഹ്മാ​ന്‍, ന​വാ​സ് ഈ​ര്‍​പ്പോ​ണ, എ.​കെ. കൗ​സ​ര്‍, പി. ​ഗി​രീ​ഷ് കു​മാ​ര്‍, വി.​കെ. മു​ഹ​മ്മ​ദ് കു​ട്ടി മോ​ന്‍, എം.​ടി. അ​യ്യൂ​ബ് ഖാ​ന്‍, ജെ.​ടി. അ​ബ്ദു റ​ഹി​മാ​ൻ, ഖ​ദീ​ജ സ​ത്താ​ര്‍, സി. ​ഹു​സൈ​ന്‍, വി.​ആ​ര്‍. കാ​വ്യാ, പി.​ടി. ബാ​പ്പു, എ.​പി. ഹു​സൈ​ന്‍, എം.​സു​ല്‍​ഫി​ക്ക​ര്‍, സി. ​മു​ഹ​സി​ന്‍, സു​മാ​രാ​ജേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.