ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക​യാ​ക്കിം​ഗ്: സ്ളാ​ലോം പ്രഫ​ഷ​ണ​ൽ മ​ത്സ​ര​ത്തി​ൽ ശി​ഖ​യും അ​മി​തും ചാ​ന്പ്യ​ന്മാ​ർ
Saturday, August 13, 2022 12:34 AM IST
മു​ക്കം: മ​ല​ബാ​ര്‍ റി​വ​ര്‍ ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക​യാ​ക്കിം​ഗ് മ​ത്സ​ര​ത്തി​ന്‍റെ ഒ​ന്നാം ദി​നം ക​യാ​ക്കിം​ഗ് സ്ളാ​ലോം പ്രൊ​ഫ​ഷ​ണ​ൽ മ​ത്സ​ര​ത്തി​ൽ വ​നി​താ വി​ഭാ​ഗ​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നെ​ത്തി​യ പ​ത്തൊ​ൻ​പ​തു​കാ​രി ശി​ഖ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.
ചാ​ലി​പ്പു​ഴ​യി​ൽ സ​ജ്ജ​മാ​ക്കി​യ മൂ​ന്ന് ഡൗ​ൺ സ്ട്രീം ​ഗേ​റ്റു​ക​ളും ഒ​ന്പ​ത് അ​പ്പ് സ്ട്രീം ​ഗേ​റ്റു​ക​ളും ക​ട​ന്ന് മ​റ്റു​ള്ള​വ​രെ ഏ​റെ പി​ന്നി​ലാ​ക്കി തു​ഴ​ഞ്ഞെ​ത്തി​യാ​ണ് ശി​ഖ ഒ​ന്നാ​മ​തെ​ത്തി​യ​ത്. ഈ ​വി​ഭാ​ഗ​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്ന് ത​ന്നെ​യു​ള്ള ഇ​രു​പ​ത്തൊ​ന്നു​കാ​രി ജാ​ൻ​വി ര​ണ്ടാം സ്ഥാ​ന​വും ഉ​ത്ത​രാ​ഖ​ണ്ഡി​ൽ നി​ന്നു​ള്ള ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി നൈ​ന മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
വി​ദേ​ശ​താ​ര​ങ്ങ​ളു​ൾ​പ്പെ​ടെ മ​ത്സ​രി​ച്ച പു​രു​ഷ വി​ഭാ​ഗം മ​ത്സ​ര​ത്തി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​ൽ നി​ന്നു​ള്ള ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​ൻ കാ​യാ​ക്ക​ർ അ​മി​ത് ഒ​ന്നാ​മ​തെ​ത്തി. മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി ഇ​രു​പ​ത്തൊ​ന്നു​കാ​ര​നാ​യ ഹി​തേ​ഷ് ര​ണ്ടാം സ്ഥാ​ന​വും ഉ​ത്ത​രാ​ഖ​ണ്ഡി​ൽ നി​ന്നു​ത​ന്നെ​യു​ള്ള 25 കാ​ര​നാ​യ കു​ൽ​ദീ​പ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
നാ​ല് മ​ല​യാ​ളി കാ​യാ​ക്ക​ർ​മാ​ർ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഫൈ​ന​ലി​ലെ​ത്താ​നാ​യി​ല്ല. വി​ജ​യി​ക​ൾ​ക്ക് 50,000, 30,000, 20,000 രൂ​പ എ​ന്നി​ങ്ങ​നെ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ഇ​ന്ത്യ​ൻ ക​യാ​ക്കിം​ഗ് ആ​ൻ​ഡ് ക​നോ​യിം​ഗ് അ​സോ​സി​യേ​ഷ​നാ​ണ് മ​ത്സ​രം നി​യ​ന്ത്രി​ക്കു​ന്ന​ത്.