മിഠായിത്തെരുവിൽ അപാകതകളേറെ കോർപറേഷൻ എൻജിനീയറിംഗ് വിഭാഗം
Saturday, August 13, 2022 12:34 AM IST
കോ​ഴി​ക്കോ​ട്: മി​ഠാ​യി​ത്തെ​രു​വ് ന​വീ​ക​ര​ണ​ത്തി​ൽ അ​പാ​ക​ത​ക​ളേ​റെ​യെ​ന്ന് കോ​ർ​പ​റേ​ഷ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം. മേ​യ​ർ ഡോ.​ബീ​ന ഫി​ലി​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് കോ​ർ​പ​റേ​ഷ​ൻ സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
അ​ശാ​സ്ത്രീ​യ​മാ​യി ഓ​വു​ചാ​ലി​ന് മു​ക​ളി​ലി​ട്ട സ്ലാ​ബും ടൈ​ലു​ക​ളും പൊ​ളി​ച്ചു നീ​ക്കി​യ​ശേ​ഷ​മേ ഓ​വു​ചാ​ലി​ലു​ള്ള ത​ട​സം നീ​ക്കാ​നാ​വൂ. ഓ​വു​ചാ​ലി​ലെ ത​ട​സം കാ​ര​ണം കു​ടി​വെ​ള്ള പൈ​പ്പ് മ​ലി​ന​ജ​ല​ത്തി​ൽ മു​ങ്ങി ന​ന്നാ​ക്കാ​നാ​വാ​തെ ഒ​രു​മാ​സ​മാ​യി തെ​രു​വി​ൽ വെ​ള്ളം
മു​ട​ങ്ങി​യ കാ​ര്യം എ​സ്.​കെ. അ​ബൂ​ബ​ക്ക​റാ​ണ് കൗ​ൺ​സി​ലി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​ത്. ഒ​രു ഭാ​ഗ​ത്തെ ടൈ​ൽ പൊ​ളി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ മാ​ത്രം 10.08 ല​ക്ഷം രൂ​പ ചെ​ല​വ് വ​രു​മെ​ന്ന് എ​ൻ​ജി​നീ​യ​ർ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്നം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്ന് കൗ​ൺ​സി​ല​ർ ചൂ​ണ്ടി​ക്കാ​ട്ടി.
ന​വീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ജൂ​ലാ​യ് 25 നാ​ണ് മി​ഠാ​യി​ത്തെ​രു​വി​ന്‍റെ ചു​മ​ത​ല കോ​ർ​പ​റേ​ഷ​ന് കൈ​മാ​റി​യ​തെ​ന്ന് എ​ൻ​ജി​നീ​യ​ർ പ​റ​ഞ്ഞു. ഊ​രാ​ളു​ങ്ക​ൽ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​യാ​ണ് തെ​രു​വ് ന​വീ​ക​രി​ച്ച​ത്. ഓ​ട പൊ​ളി​ക്കാ​നാ​വാ​ത്ത​തി​നാ​ൽ ഇ​പ്പോ​ഴും ബ്ലോ​ക്ക് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലും സ​മാ​ന പ്ര​ശ്നം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ. മൊ​ത്തം പൊ​ളി​ച്ച് പ​ണി​യേ​ണ്ടി വ​രും. കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് ഉ​ട​ൻ യോ​ഗം വി​ളി​ച്ച് താ​ത്കാ​ലി​ക പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​മെ​ന്ന് മേ​യ​ർ ഉ​റ​പ്പു ന​ൽ​കി.