കേ​ര​ള ക​ര്‍​ഷ​ക അ​തി​ജീ​വ​ന സം​യു​ക്ത സ​മി​തി കോ​ഴി​ക്കോ​ട് ജി​ല്ലാ ഘ​ട​കം രൂ​പീ​ക​രി​ച്ചു
Saturday, August 13, 2022 12:34 AM IST
താ​മ​ര​ശേ​രി: ബ​ഫ​ര്‍​സോ​ണ്‍ വി​രു​ദ്ധ സ​മ​ര​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കാ​ന്‍ കേ​ര​ള​ത്തി​ലു​ട​നീ​ളം കെ​സി​ബി​സി നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന കേ​ര​ള ക​ര്‍​ഷ​ക അ​തി​ജീ​വ​ന സം​യു​ക്ത സ​മി​തി (കെ​കെ​എ​എ​സ്എ​സ്) കോ​ഴി​ക്കോ​ട് ജി​ല്ലാ ഘ​ട​കം രൂ​പീ​ക​രി​ച്ചു.
മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ മ​ങ്കു​ഴി​ക്ക​രി മെ​മ്മോ​റി​യ​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ താ​മ​ര​ശേ​രി ബി​ഷ​പ് റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന നേ​താ​ക്ക​ന്മാ​രാ​യ ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ല്‍, ഡോ. ​ചാ​ക്കോ കാ​ളം​പ​റ​മ്പി​ല്‍, ജോ​യി ക​ണ്ണ​ഞ്ചി​റ, അ​ഡ്വ. സു​മി​ന്‍ നെ​ടു​ങ്ങാ​ട​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി താ​മ​ര​ശേ​രി ബി​ഷ​പ് റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ (ര​ക്ഷാ​ധി​കാ​രി), മോ​ണ്‍. ജോ​ണ്‍ ഒ​റ​വു​ങ്ക​ര (ചെ​യ​ര്‍​മാ​ന്‍), ബോ​ണി ജേ​ക്ക​ബ് ആ​ന​ത്താ​ന​ത്ത് (ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍), വി.​ടി. തോ​മ​സ് വെ​ളി​യം​കു​ളം (ട്ര​ഷ​റ​ര്‍), ബാ​ബു പൂ​തം​പ്പാ​റ, സ​ലിം പു​ല്ല​ടി, മാ​ര്‍​ഗ​ര​റ്റ് ത​കി​ടി​യേ​ല്‍ (വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​ര്‍), ബാ​ബു പൈ​ക​യി​ല്‍, പി.​പി. അ​ഗ​സ്റ്റി​ന്‍ പു​ളി​ക്ക​ക​ണ്ട​ത്തി​ല്‍, മാ​ര്‍​ട്ടി​ന്‍ തോ​മ​സ് (ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ച​ക്കി​ട്ട​പാ​റ, കൂ​രാ​ച്ചു​ണ്ട്, ക​ട്ടി​പ്പാ​റ, പു​തു​പ്പാ​ടി, കോ​ട​ഞ്ചേ​രി, തി​രു​വ​മ്പാ​ടി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലേ​യ്ക്ക് പ്ര​ദേ​ശി​ക കോ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.