പു​തു​പ്പാ​ടി​യി​ലെ ജ​ന​കീ​യ ഹോ​ട്ട​ലി​ല്‍ വി​ള​മ്പി​യ​ത് ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം ഉ​ച്ച​യൂ​ണ്‍
Saturday, August 13, 2022 12:34 AM IST
താ​മ​ര​ശേ​രി: വി​ശ​പ്പ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബ​ശ്രീ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രം​ഭി​ച്ച ജ​ന​കീ​യ ഹോ​ട്ട​ലി​ല്‍ ഇ​ത് വ​രെ വി​ള​മ്പി​യ​ത് 155061 ഉ​ച്ച​യൂ​ണ്‍.
2020 ജൂ​ലാ​യ് അ​ഞ്ചി​ന് പ​ഞ്ചാ​യ​ത്ത് ബ​സാ​റി​ല്‍ ആ​രം​ഭി​ച്ച രു​ചി ജ​ന​കീ​യ ഹോ​ട്ട​ല്‍ സം​രം​ഭ​ക​രാ​ണ് ര​ണ്ട് വ​ര്‍​ഷം കൊ​ണ്ട് ഈ ​നേ​ട്ട​ത്തി​ല്‍ എ​ത്തി​യ​ത്. ദി​വ​സേ​ന നാ​നൂ​റോ​ളം ഉ​ച്ച​യൂ​ണാ​ണ് 20 രൂ​പ​ക്ക് ന​ല്‍​കു​ന്ന​ത്. പൊ​തി​ച്ചോ​റി​നൊ​പ്പം സാ​മ്പാ​ര്‍, തോ​ര​ന്‍, അ​ച്ചാ​ര്‍, മു​ള​ക് കൊ​ണ്ടാ​ട്ടം എ​ന്നി​വ​യും ക​റി​യാ​യി ന​ല്‍​കും. ഹോ​ട്ട​ലി​ല്‍ വ​ന്നു ക​ഴി​ക്കു​ന്ന​വ​ര്‍​ക്ക് ര​ണ്ടു വീ​തം ക​റി​യും മ​റ്റി​ന​ങ്ങ​ളും സ്‌​പെ​ഷ്യ​ല്‍ ഇ​നം വേ​ണ്ട​വ​ര്‍​ക്ക് അ​തും ന​ല്‍​കും. സ്‌​പെ​ഷ്യ​ല്‍ ഇ​ന​ത്തി​ന് 20 രൂ​പ​ക്ക് പു​റ​മെ​യു​ള്ള തു​ക ഈ​ടാ​ക്കു​ന്നു​ണ്ട്. അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന ഈ ​സം​രം​ഭ​ത്തി​ന് പ​ഞ്ചാ​യ​ത്ത് വാ​ട​ക​യി​ന​ത്തി​ലും വൈ​ദ്യു​തി ചാ​ര്‍​ജ് ഇ​ന​ത്തി​ലും തു​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​നു​വ​ദി​ക്കു​ന്ന​തു കൂ​ടാ​തെ കു​ടും​ബ​ശ്രീ മി​ഷ​ന്‍ ഒ​രു ഊ​ണി​ന് 10 രൂ​പ വീ​തം സ​ബ്‌​സി​ഡി​യും ന​ല്‍​കു​ന്ന​ത് ഇ​വ​ര്‍​ക്ക് ആ​ശ്വാ​സ​മാ​ണ്. സാ​ധ​ന​ങ്ങ​ള്‍​ക്കും പാ​ച​ക വാ​ത​ക​ത്തി​നും വി​ല​കൂ​ടി​യ​ത് ചെ​റി​യ രീ​തി​യി​ലു​ള്ള പ്ര​യാ​സം ഉ​ണ്ടാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും സ്ഥി​ര​മാ​യി ഒ​രു നി​ശ്ചി​ത വ​രു​മാ​നം ല​ഭി​ക്കു​ന്ന​തി​ല്‍ ഇ​വ​ര്‍ സം​തൃ​പ്ത​രാ​ണ്. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ പി.​വി. ഷൈ​നി, റീ​ന രാ​ജ​ന്‍ എ​ന്നി​വ​രാ​ണ് ജ​ന​കീ​യ ഹോ​ട്ട​ലി​ന്‍റെ പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യു​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.