പെ​രു​വ​ണ്ണാ​മൂ​ഴി-ചെ​മ്പ​നോ​ട റോ​ഡി​ൽ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി മ​ര​ങ്ങ​ൾ
Saturday, August 13, 2022 12:34 AM IST
ച​ക്കി​ട്ട​പാ​റ: പെ​രു​വ​ണ്ണാ​മൂ​ഴി - ചെ​മ്പ​നോ​ട പി​ഡ​ബ്ല്യൂ​ഡി റോ​ഡി​ൽ തി​ണ്ടി​ന് മു​ക​ളി​ലാ​യി വ​ള​ർ​ന്ന മ​ര​ങ്ങ​ൾ യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യി പ​രാ​തി.

ഈ ​റോ​ഡി​ലെ പെ​രു​വ​ണ്ണാ​മൂ​ഴി കൃ​ഷി വി​ജ്ഞാ​ൻ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​മാ​ണ് തി​ണ്ടി​ടി​ച്ചി​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന​തും ഉ​യ​ർ​ന്ന തി​ണ്ടു​ള്ള ഭാ​ഗ​ത്തു​മാ​ണ് വ​നം വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള മ​ര​ങ്ങ​ൾ യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​യി മാ​റി​യ​ത്.

നി​ല​വി​ൽ മ​ര​ങ്ങ​ളു​ടെ ചു​വ​ട് ഭാ​ഗ​ത്തെ മ​ണ്ണ് ഇ​ടി​ഞ്ഞ് പോ​യ​തി​നാ​ൽ മ​ര​ങ്ങ​ൾ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലാ​ണു​ള്ള​ത്. പൂ​ഴി​ത്തോ​ട്, മു​ള്ള​ൻ​കു​ന്ന് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ അ​ട​ക്കം ഒ​ട്ട​ന​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തും തി​ര​ക്കേ​റി​യ​തു​മാ​യ റോ​ഡാ​ണി​ത്.

ഈ ​ഭാ​ഗ​ത്ത് ത​ന്നെ നാ​ളു​ക​ൾ​ക്ക് മു​മ്പ് തി​ണ്ടി​ടി​ഞ്ഞ് മ​ണ്ണ് റോ​ഡി​ലേ​ക്ക് പ​തി​ച്ചി​രു​ന്നു. ശ​ക്ത​മാ​യ മ​ഴ​യു​ള്ള​തി​നാ​ൽ വീ​ണ്ടും മ​ണ്ണി​ടി​യാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഏ​റെ അ​പ​ക​ട​ക​ര​മാ​യും യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യു​മാ​യി തീ​ർ​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ച് നീ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.