ചെ​മ്പ​നോ​ട റോ​ഡ​രി​കി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി കാ​ട്
Thursday, August 11, 2022 11:48 PM IST
ച​ക്കി​ട്ട​പാ​റ: ചെ​മ്പ​നോ​ട - പെ​രു​വ​ണ്ണാ​മൂ​ഴി പി​ഡ​ബ്ല്യു​ഡി റോ​ഡി​ലെ താ​മ​ര​മു​ക്കി​ന് സ​മീ​പം റോ​ഡ​രി​കി​ൽ വ​ള​ർ​ന്ന കാ​ട് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി മാ​റി​യ​താ​യി പ​രാ​തി. ഈ ​ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ ഒ​രു ഭാ​ഗ​ത്തു​കൂ​ടി പു​ഴ​യൊ​ഴു​കു​ന്നു​ണ്ട്.

വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വ​രു​മ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​ൻ ബു​ദ്ധി​മു​ട്ടു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം. ഈ ​ഭാ​ഗ​ത്ത് ഏ​റെ ദൂ​ര​ത്തി​ൽ വ​ൻ​തോ​തി​ലാ​ണ് കാ​ട് വ​ള​ർ​ന്നി​ട്ടു​ള്ള​ത്. യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി മാ​റി​യ കാ​ട് വെ​ട്ടി​നീ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.