പേ​രാ​മ്പ്ര​യി​ൽ ഖാ​ദി ഓ​ണം മേ​ള​യ്ക്ക് തു​ട​ക്ക​ം
Thursday, August 11, 2022 11:48 PM IST
പേ​രാ​മ്പ്ര: ഖാ​ദി ഓ​ണം മേ​ള​യ്ക്ക് പേ​രാ​മ്പ്ര​യി​ൽ തു​ട​ക്കം. ക​ണ്ണൂ​ര്‍ സ​ർ​വോ​ദ​യ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ​ട​ക​ര റോ​ഡി​ലെ പേ​രാ​മ്പ്ര അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ കോ- ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്ക് സ​മീ​പ​മാ​ണ് മേ​ള ആ​രം​ഭി​ച്ച​ത്. അ​ടു​ത്ത മാ​സം ഏ​ഴു വ​രെ ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ള്‍​ക്ക് 30 ശ​ത​മാ​നം ഗ​വ.​റി​ബേ​റ്റും ല​ഭ്യ​മാ​ണ്.

മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി മെ​ഗാ ന​റു​ക്കെ​ടു​പ്പ് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 10 പ​വ​ന്‍ സ്വ​ര്‍​ണ്ണ​നാ​ണ​യം ഒ​ന്നാം സ​മ്മാ​ന​വും അ​ഞ്ച് പ​വ​ന്‍ സ്വ​ര്‍​ണ്ണ നാ​ണ​യം ര​ണ്ടാം സ​മ്മാ​ന​വും മൂ​ന്നാം സ​മ്മാ​ന​മാ​യി 14 പേ​ര്‍​ക്ക് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ്ണ​നാ​ണ​യ​വും സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

കൂ​ടാ​തെ ഓ​രോ ആ​ഴ്ച​യി​ലും ജി​ല്ല തോ​റും 5000 രൂ​പ​യു​ടെ ഗി​ഫ്റ്റ് വൗ​ച്ച​റും സ​മ്മാ​ന​മാ​യി ന​ല്‍​കു​ന്നു​ണ്ട്. മേ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മി​നി പൊ​ന്‍​പ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യ​വി​ൽ​പ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം പി.​കെ. രാ​ഗേ​ഷ് വി.​എം. പ്രേ​മ​ക്ക് ന​ല്‍​കി നി​ർ​വ​ഹി​ച്ചു.