മ​ഴ: ജി​ല്ല​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ചു
Thursday, August 11, 2022 11:48 PM IST
കോ​ഴി​ക്കോ​ട്: അ​തി​തീ​വ്ര​മ​ഴ​യും ഓ​റ​ഞ്ച്, റെ​ഡ് അ​ലേ​ര്‍​ട്ടു​ക​ളും പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം, മ​ണ്ണെ​ടു​ക്ക​ല്‍, കോ​ഴി​ക്കോ​ട് ബീ​ച്ചി​ലും ഹൈ​ഡ​ല്‍ അ​ക്വാ​ട്ടി​ക് ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലും സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം എ​ന്നി​വ​യാ​ണ് പി​ന്‍​വ​ലി​ച്ച​ത്. ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ച്ചെ​ങ്കി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ ഇ​റ​ങ്ങു​ന്ന​വ​ര്‍ ജാ​ഗ്ര​ത തു​ട​ര​ണം.