സ്ഥ​ല​മേ​റ്റെ​ടു​ക്കാ​ന്‍ ഫ​ണ്ടാ​യി ! ക​ല്ലു​ത്താ​ന്‍ ക​ട​വി​ല്‍ പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ന് 13 കോ​ടി
Thursday, August 11, 2022 11:48 PM IST
കോ​ഴി​ക്കോ​ട്: ക​ല്ലു​ത്താ​ന്‍ ക​ട​വി​ല്‍ പ​ഴം, പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ന് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് 13 കോ​ടി രൂ​പ കോ​ര്‍​പ​റേ​ഷ​ന്‍ അ​നു​വ​ദി​ച്ചു. പ​ണി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ബാ​ക്കി തു​ക ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് വാ​യ്പ എ​ടു​ക്കാ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ തീ​രു​മാ​നി​ച്ചു.

ന​ഗ​ര​ത്തി​ലെ വ​ലി​യ ചേ​രി​ക​ളി​ലൊ​ന്നാ​യ ക​ല്ലു​ത്താ​ന്‍ ക​ട​വ് കോ​ള​നി​യി​ലെ കു​ടി​ലു​ക​ള്‍ പൊ​ളി​ച്ചു​മാ​റ്റി​യ സ്ഥ​ല​ത്താ​ണ് ബ​ഹു​നി​ല മാ​ര്‍​ക്ക​റ്റ് ഉ​യ​രു​ന്ന​ത്. ബി​ഒ​ടി അ​ടി​സ്ഥാ​ന​ത്തി​ല്‍ കെ​ട്ടി​ടം പ​ണി​യു​ന്ന​തി​ന് മൂ​ന്നു​വ​ര്‍​ഷം മു​മ്പാ​ണ് ഇ​വി​ടെ ത​റ​ക്ക​ല്ലി​ട്ട​ത്. എ​ന്നാ​ല്‍ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​കാ​ര​ണം പ്ര​വൃ​ത്തി മു​ന്നോ​ട്ടു​പോ​യി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ന​ത് ഫ​ണ്ടി​ല്‍ നി​ന്ന് 13 കോ​ടി രൂ​പ അ​നു​വ​ദി​ക്കാ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ തീ​രു​മാ​നി​ച്ച​ത്. സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​ഴം, പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റ് ഉ​യ​രു​ന്ന​ത്. മാ​ര്‍​ക്ക​റ്റ് ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ്നി​ര്‍​മി​ക്കു​ന്ന​തി​ന് കോ​ര്‍​പ​റേ​ഷ​ന്‍ സ്ഥ​ലം ഏ​റ്റെ​ടു​ത്തു ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. ഇ​തു പ്ര​കാ​രം സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ന്‍ 20,20,04,807 രൂ​പ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ലാ​ന്‍​ഡ് അ​ക്വ​സി​സി​ഷ​ന്‍ ത​ഹ​സി​ല്‍​ദാ​ര്‍ കോ​ര്‍​പ​റേ​ഷ​നെ സ​മീ​പി​ച്ചി​രു​ന്നു. പ​ണ​മി​ല്ലാ​ത്ത​തി​നാ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ സ​ര്‍​ക്കാ​റി​നെ സ​മീ​പി​ച്ചെ​ങ്കി​ലും അ​നു​കൂ​ല നി​ല​പാ​ട് ഉ​ണ്ടാ​യി​ല്ല. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ത​ന​ത് ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. ബാ​ക്കി തു​ക ധാ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് വാ​യ്പ​യാ​യി എ​ടു​ക്കും.1.79 ഏ​ക്ക​ര്‍ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ട​ത്.

ക​ല്ലു​ത്താ​ന്‍​ക​ട​വി​ല്‍ ഫ്‌​ളാ​റ്റ് ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ​പ്പോ​ള്‍ ത​ന്നെ മാ​ര്‍​ക്ക​റ്റി​നും ത​റ​ക്ക​ല്ലി​ട്ടി​രു​ന്നു.
ഇ​വി​ടെ 12 കോ​ടി ചെ​ല​വി​ലാ​ണ് എ​ട്ടു നി​ല​ക​ളു​ള്ള കോ​ള​നി​വാ​സി​ക​ള്‍​ക്ക് ഫ്‌​ളാ​റ്റ് നി​ര്‍​മി​ച്ചു​ന​ല്‍​കി​യ​ത്. അ​തി​നോ​ടു ചേ​ര്‍​ന്ന് ര​ണ്ടു ല​ക്ഷം ച​തു​ര​ശ്ര അ​ടി​യി​ല്‍ 52 കോ​ടി ചെ​ല​വി​ല്‍ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള പ​ഴം, പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റ് പ​ണി​യാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ഇ​പ്പോ​ള്‍ പാ​ള​യ​ത്തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റ് ക​ല്ലു​ത്താ​ന്‍ ക​ട​വി​ലേ​ക്ക് മാ​റ്റാ​നാ​ണ് ആ​ലോ​ച​ന.