കൃ​ഷി​ഭൂ​മി​യു​ടെ അ​തി​ർ​ത്തി: സം​യു​ക്ത സ​ർ​വേ ന​ട​ത്ത​ണം
Thursday, August 11, 2022 11:47 PM IST
തി​രു​വ​മ്പാ​ടി: ക​ർ​ഷ​ക​രും വ​നം വ​കു​പ്പും ത​മ്മി​ലു​ള്ള അ​തി​ർ​ത്തി ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​ന് സം​യു​ക്ത സ​ർ​വേ ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രും വ​നം വ​കു​പ്പും ത​മ്മി​ലു​ള്ള അ​തി​ർ​ത്തി ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​ന് വ​നം-​റ​വ​ന്യൂ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത സ​ർ​വേ ന​ട​ത്തു​ന്ന​തി​ന് ക​ള​ക്ട​റും, ഡി​എ​ഫ്ഒ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ചേ​ർ​ന്ന് തീ​രു​മാ​നം എ​ടു​ത്തി​ട്ട് ര​ണ്ട് വ​ർ​ഷം ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​തു​വ​രെ​യും യാ​തൊ​രു ന​ട​പ​ടി​യും തു​ട​ങ്ങി​യി​ല്ല.

സ​ർ​വേ പൂ​ർ​ത്തീ​ക​രി​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ ജ​ണ്ട​ക​ൾ നി​ർ​മ്മി​ക്കാ​ൻ പാ​ടു​ള്ളൂ എ​ന്ന തീ​രു​മാ​ന​ത്തി​ന് വി​രു​ദ്ധ​മാ​യ നി​ല​പാ​ട് വ​നം വ​കു​പ്പ് മു​ത്ത​പ്പ​ൻ​പു​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​ക ആ​ണ്.

സ​ർ​ക്കാ​രും എം​എ​ൽ​എ യും ​അ​നാ​സ്ഥ അ​വ​സാ​നി​പ്പി​ച്ച് സ​ർ​വേ തു​ട​ങ്ങു​ന്ന​തി​നു വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി കൊ​ന്ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.