കൂ​രാ​ച്ചു​ണ്ട് - ശ​ങ്ക​ര​വ​യ​ൽ- കേ​ളോ​ത്തു​വ​യ​ൽ റോ​ഡി​ൽ ന​ടു​വൊ​ടി​യും യാ​ത്ര
Thursday, August 11, 2022 11:47 PM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്‌, ര​ണ്ട്, പ​തി​മൂ​ന്ന് വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന കൂ​രാ​ച്ചു​ണ്ട് - ശ​ങ്ക​ര​വ​യ​ൽ- കേ​ളോ​ത്തു​വ​യ​ൽ റോ​ഡി​ൽ ന​ടു​വൊ​ടി​യും യാ​ത്ര. നൂ​റ് ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡി​ന്‍റെ ടാ​റിം​ഗ് ത​ക​ർ​ന്ന് വ​ൻ ഗ​ർ​ത്ത​ങ്ങ​ളും വെ​ള്ള​ക്കെ​ട്ടും നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ക പ്ര​യാ​സ​ക​ര​മാ​യി മാ​റി​യി​ട്ടു​ണ്ട്.

കാ​ല​ങ്ങ​ൾ പ​ഴ​ക്കം ചെ​ന്ന റോ​ഡാ​ണി​ത്. റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ മൂ​ലം ഓ​ട്ടോ അ​ട​ക്ക​മു​ള്ള ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി ഓ​ടാ​ൻ ത​യ്യാ​റാ​കാ​ത്ത​ത് മൂ​ലം യാ​ത്ര​ക്കാ​ർ പാ​ടു​പെ​ടു​ക​യാ​ണ്. ഓ​വു​ചാ​ലു​ക​ൾ നി​ർ​മി​ക്കാ​ത്ത​താ​ണ് റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണം.

കൂ​രാ​ച്ചു​ണ്ട് മു​ത​ൽ കേ​ളോ​ത്തു​വ​യ​ൽ വ​രെ​യു​ള്ള നാ​ല് കി​ലോ​മീ​റ്റ​ർ റോ​ഡി​ൽ ഭൂ​രി​ഭാ​ഗം സ്ഥ​ല​വും ടാ​റിം​ഗ് ത​ക​ർ​ന്ന​ത് യാ​ത്ര ദു​ഷ്ക​ര​മാ​യി​ട്ടു​ണ്ട്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കൂ​രാ​ച്ചു​ണ്ട് മു​ത​ൽ കോ​യി​പ​റ​മ്പ് വ​രെ​യു​ള്ള 1.5 കി.​മീ​റ്റ​ർ ദൂ​ര​ത്തി​ൽ റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക്കാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് അ​നു​വ​ദി​ച്ചു​വെ​ങ്കി​ലും ഇ​തു​വ​രെ ഒ​രു ന​ട​പ​ടി​യു​മാ​യി​ട്ടി​ല്ല. റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ പ​രി​ഹ​രി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.‌