രാ​മ​നാ​ട്ടു​ക​ര​യി​ൽ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Thursday, August 11, 2022 10:18 PM IST
രാ​മ​നാ​ട്ടു​ക​ര: രാ​മ​നാ​ട്ടു​ക​ര​യി​ൽ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ഫ​റോ​ക്ക് താ​ണി​യാ​ട്ട്താ​ഴം പു​തി​യ​വീ​ട്ടി​ൽ ജ​ബ്ബാ​റി​ന്‍റെ മ​ക​ൻ മു​ബ​ഷി​ർ (25) ആ​ണ് മ​രി​ച്ച​ത്.​

ബു​ധ​നാ​ഴ്ച രാ​ത്രി 11 -ന് ​രാ​മ​നാ​ട്ടു​ക​ര ജ​ംഗ്ഷ​നി​ലാ​ണ് അ​പ​ക​ടം. ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ്: റ​ഹീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: താ​ഹി​ർ, മു​ബീ​ന.