വി​ല​ങ്ങാ​ട് പ​ന്നി​യേ​രി​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​ക​ളി​റ​ങ്ങി; വ​ൻകൃ​ഷിനാ​ശം
Thursday, August 11, 2022 12:08 AM IST
വി​ല​ങ്ങാ​ട്: വി​ല​ങ്ങാ​ട് പ​ന്നി​യേ​രി​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​ക​ളി​റ​ങ്ങി വ്യാ​പ​ക കൃ​ഷി നാ​ശം. വാ​ണിമേ​ൽ പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ൽ​ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലാ​ണ് ആ​ന​ക​ളി​റ​ങ്ങി പ​രാ​ക്ര​മം ന​ട​ത്തി​യ​ത്. കോ​ള​നി​വാ​സി​ക​ളാ​യ ച​ന്ദ്ര​ൻ മൂ​ത്രാ​ട​ൻ, കു​ഞ്ഞാ​ൻ മൂ​ത്രാ​ട​ൻ ​തു​ട​ങ്ങി​യ​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് അ​തി​ക്ര​മം കാ​ണി​ച്ച​ത്. തെ​ങ്ങ്, വാ​ഴ, ​കു​രു​മു​ള​ക് വ​ള്ളി​ക​ൾ തു​ട​ങ്ങി​യ​വ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു.
വ​ന​ത്തി​ൽ​ നി​ന്ന് കോ​ള​നി​യി​ലേ​ക്കു​ള്ള​ റോ​ഡ് വ​ഴി​യാ​ണ് ആ​ന​ക്കൂ​ട്ടം കോ​ള​നി​യി​ലി​റ​ങ്ങി​യ​ത്. മൂ​ത്രാ​ട​ൻ ച​ന്ദ്ര​ന്‍റെ വീ​ട്ട് മു​റ്റ​ത്ത് എ​ത്തി​യ ആ​ന​ക​ൾ ഈ ​വ​ഴി കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി. രാ​വി​ലെ അ​ഞ്ചോ​ടെ​യാ​ണ്ആ​ന​ക​ൾ വ​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​ത്. വീ​ടു​ക​ൾ​ക്ക് മു​റ്റ​ത്ത്ആ​ന​ക​ൾ ഇ​റ​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​യി​ട്ടു​ണ്ട്. സം​ഭ​വം മേ​ഖ​ല​യി​ലെ താ​മ​സ​ക്കാ​രെ ഭീ​തി​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്.