അ​രീ​ക്കാ​ട്, ചെ​റു​വ​ണ്ണൂ​ർ മേ​ൽ​പാ​ലം; സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ അ​നു​മ​തി
Thursday, August 11, 2022 12:07 AM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്ആ​ശ്വാ​സ​മേ​കു​ന്ന അ​രീ​ക്കാ​ട്, ചെ​റു​വ​ണ്ണൂ​ർ മേ​ൽ​പ്പാ​ല​ങ്ങ​ൾ​ക്ക് സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പ് അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വാ​യി. ചെ​റു​വ​ണ്ണൂ​ർ മേ​ൽ​പ്പാ​ല​ത്തി​ന് 3.3501 ഹെ​ക്ട​ർ ഭൂ​മി​യും അ​രീ​ക്കാ​ട് മേ​ൽ​പe​ല​ത്തി​ന് 2.8419ഹെ​ക്ട​ർ ഭൂ​മി​യു​മാ​ണ് ഏ​റ്റെ​ടു​ക്കു​ക. ചെ​റു​വ​ണ്ണൂ​ർ മേ​ൽ​പാ​ല​ത്തി​ന് ചെ​റു​വ​ണ്ണൂ​ർ വി​ല്ലേ​ജി​ലും അ​രീ​ക്കാ​ട് മേ​ൽ​പ്പാ​ല​ത്തി​ന് ചെ​റു​വ​ണ്ണൂ​ർ പ​ന്നി​യ​ങ്ക​ര വി​ല്ലേ​ജു​ക​ളി​ലും ആ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്കു​ക. ഈ ​ര​ണ്ടു പാ​ല​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ നേ​ര​ത്തെ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യി​രു​ന്നു. സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ജി​ല്ലാ ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
170.42 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ അ​പ്രോ​ച്ച് റോ​ഡ് ഉ​ള്‍​പ്പെ​ടെ ആ​ധു​നി​ക നി​ല​വാ​ര​ത്തി​ല്‍ നാ​ല് വ​രി​പ്പാ​ത​യോ​ടെ​യാ​ണ് അ​രീ​ക്കാ​ട് മേ​ൽ​പാ​ലം നി​ർ​മ്മി​ക്കു​ക.
​ദേ​ശീ​യ​പാ​ത​യി​ല്‍ മ​ല​ബാ​റി​ല്‍ ത​ന്നെ​വാ​ഹ​ന​ങ്ങ​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്കും ഗ​താ​ഗ​ത​സ്തം​ഭ​ന​വും അ​നു​ഭ​വി​ക്കു​ന്ന കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ മേ​ഖ​ല​യി​ലെ അ​രീ​ക്കാ​ട്, മീ​ഞ്ച​ന്ത, വ​ട്ട​ക്കി​ണ​ര്‍ എ​ന്നീ ജം​ഗ്ഷ​നു​ക​ളെ കൂ​ട്ടി​യി​ണ​ക്കി​യു​ള്ള മേ​ൽ​പാ​ലം ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​യ്ക്കാ​ൻ ഏ​റെ സ​ഹാ​യ​ക​ര​മാ​കും.
വ​ട്ട​ക്കി​ണ​റി​ൽ നി​ന്നാ​രം​ഭി​ച്ച് മീ​ഞ്ച​ന്ത മി​നി ബൈ​പാ​സ് ജം​ങ്ഷ​ൻ, അ​രീ​ക്കാ​ട് ജം​ങ്ഷ​ൻ ക​ട​ന്ന് വീ​ണ്ടും 150 മീ​റ്റ​ർ തെ​ക്കോ​ട്ടാ​യാ​ണ് മേ​ൽ​പാ​ലം ഇ​രു​വ​ശ​ത്തും ന​ട​പ്പാ​ത​യു​മൊ​രു​ക്കും.​നാ​ല് വ​രി​പ്പാ​ത​യാ​യാ​യ പാ​ല​ത്തി​നൊ​പ്പം അ​ഞ്ച​ര മീ​റ്റ​ർ വീ​തി​യി​ൽ സ​ർ​വീ​സ് റോ​ഡ് ഉ​ൾ​പ്പെ​ടെ​യാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്.