സ്വ​യം സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി: ക​ർ​ഷ​ക​രു​ടെ ഭൂ​രേ​ഖ​ക​ൾ പ​രി​ശോ​ധ​ിച്ചു
Thursday, August 11, 2022 12:07 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: സ്വ​യം സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി പ്ര​കാ​രം വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ ഭൂ​മി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പൂ​ഴി​ത്തോ​ട്ടി​ലെ മാ​വ​ട്ടം, ക​രി​ങ്ക​ണ്ണി പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​രു​ടെ ഭൂ​മി രേ​ഖ​ക​ൾ റ​വ​ന്യൂ- വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി.​തു​ട​ർ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്നും നാ​ളെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പൂ​ഴി​ത്തോ​ട്ടി​ലെ കൃ​ഷി​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ചു.​
ഇ​ന്ന​ലെ 40 പേ​രു​ടെ രേ​ഖ​ക​ളാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ഈ ​മേ​ഖ​ല​യി​ലെ ത​ളി​പ്പാ​റ, ര​ണ്ടാം​ചീ​ളി പ്ര​ദേ​ശ​ങ്ങ​ൾ അ​ട​ക്കം നി​ല​വി​ൽ അ​പേ​ക്ഷ ന​ൽ​കി​യ 109 രേ​ഖ​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണ്.
കൊ​യി​ലാ​ണ്ടി ത​ഹ​സി​ൽ​ദാ​ർ ജി.​പ​വി​ത്ര​ൻ, പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റെ​യി​ഞ്ച​ർ ഇ.​ബൈ​ജു​നാ​ഥ്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​ബ്ദു​ൾ സ​ലാം, തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നെ​ത്തി​യ റീ ​ബി​ൽ​ഡ് കേ​ര​ള​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.