അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ ബൈ​ക്ക് ഇ​ടി​ച്ച് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു
Wednesday, August 10, 2022 10:25 PM IST
കോ​ഴി​ക്കോ​ട്: എ​ട​വ​ണ്ണ പാ​റ അ​ങ്ങാ​ടി​ക്ക് സ​മീ​പ​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍​കേ​ര​ള ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു. എ​ട​വ​ണ്ണ പാ​റ സ്വ​ദേ​ശി അ​ശോ​ക​നാ​ണ് (58) മ​രി​ച്ച​ത്. അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ ബൈ​ക്ക് റോ​ഡി​ന് സൈ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന അ​ശോ​ക​നെ ത​ട്ടി തെ​റി​പ്പി​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​യ്ക്ക് തെ​റി​ച്ച് വീ​ണ അ​ശോ​ക​ൻ ത​ല പൊ​ട്ടി ത​ൽ​സ​മ​യം ത​ന്നെ മ​രി​ച്ചു. ഇ​ന്ന​ലെ വൈ​കീ​ട്ട് 3.30 മ​ണി​യ്ക്കാ​ണ് സം​ഭ​വം. ബൈ​ക്ക് ഓ​ടി​ച്ച യു​വാ​വി​നും സാ​ര​മാ​യ പ​രി​യ്ക്കു​ക​ൾ പ​റ്റി​യി​ട്ടു​ണ്ട്. ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.